23 January Wednesday

നൃത്തം ചെയ്‌തതിന്‌ ഇറാനിൽ പത്തൊൻപതുകാരി അറസ്റ്റിൽ; പെൺകുട്ടിക്ക്‌ ഐക്യദാർഢ്യ നൃത്തവുമായി സ്‌ത്രീകൾ തെരുവിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

ടെഹ്‌റാൻ >  നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്‌തതിന്‌  പത്തൊൻപതുകാരിയെ അറസ്റ്റു ചെയ്‌തതിൽ പ്രതിഷേധിച്ച്‌ ഇറാനിൽ സ്‌ത്രീകൾ തെരുവിൽ നൃത്തം ചെയ്‌തു.മെയ്‌ദേ ഹൊജാബ്രി എന്ന നർത്തകിയെയാണ്‌ തന്റെ മുറിക്കുള്ളിൽ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ്‌ ചെയ്‌തതിന്‌ ഇറാനിയൻ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌.

ഇസ്ലാമിക രാഷ്ട്രമായ ഇറാനിൽ സ്‌ത്രീകൾ പൊതുവിടങ്ങളിൽ നൃത്തം ചെയ്യുന്നത്‌ നിയമവിരുദ്ധമാണ്‌. പൊതുസ്ഥലത്ത്‌ സ്‌ത്രീകൾക്ക്‌ ശിരോവസ്ത്രം ധരിച്ചിരിക്കണമെന്നും നിയമമുണ്ട്‌. ഈ നിയമങ്ങൾ ഉപയോഗിച്ചാണ്‌ സാമൂഹ്യമാധ്യമങ്ങളിൽ നൃത്ത വീഡിയോ പോസ്റ്റ്‌ ചെയ്‌തതിന്‌ കൗമാരക്കാരിയെ അറസ്റ്റ്‌ ചെയ്യാൻ ജുഡീഷ്യൽ അധികൃതർ ഉത്തരവിട്ടത്‌. അറസ്റ്റിനെ തുടർന്ന്‌ സാമൂഹ്യമാധ്യമങ്ങളിൽ #DanceNotACrime എന്ന ഹാഷ്‌ടാഗ്‌ ഉപയോഗിച്ച്‌ പ്രതിഷേധ സ്വരങ്ങളുയർന്നു.


പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി സ്ത്രീകളാണ്‌ പൊതുസ്ഥലത്ത്‌ നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്‌തത്‌. ‘നൃത്തം കുറ്റകൃത്യമല്ല’ എന്ന മുദ്രാവാക്യമുയർത്തി നിരവധിപേർ ട്വിറ്ററിലും ഫേസ്‌ബുക്കിലുമെല്ലാം തങ്ങളുടെ അഭിപ്രായം പങ്കുവച്ചു.

‘‘നൃത്തത്തിന്റെയും സന്തോഷത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ പതിനേഴും പതിനെട്ടും വയസ്സുള്ള പെൺകുട്ടികൾ മാന്യതയില്ലായ്‌മയെന്ന കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്യപ്പെടുന്നു. അതേസമയം ബാലലൈംഗിക പീഡകർ പോലും സ്വതന്ത്രരാണ്‌. ഇത്‌ ലോകത്തിന്‌ മുന്നിൽ നമ്മെ പരിഹാസ്യരാക്കും.’’ ‐ ഇറാനിയൻ ബ്ലോഗറും രാഷ്‌ട്രീയ നിരീക്ഷകനുമായ ഹൊസൈൻ റൊനാഗി മാലേകി ഇൻസ്റ്റഗ്രാമിൽ ഹൊജാബ്രിയുടെ നൃത്ത വീഡിയോ പങ്കുവച്ചുകൊണ്ട്‌ കുറിച്ചു.

 

 

പ്രതിഷേധത്തെ തുടർന്ന്‌ ഇറാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക ടിവി ചാനൽ അറസ്റ്റ്‌ ചെയ്യപ്പെട്ട ഹൊജാബ്രി ‘കുറ്റ സമ്മതം’ നടത്തുന്ന വീഡിയോ പുറത്തുവിട്ടു. ‘സദാചാര ചട്ടങ്ങൾ’ ലംഘിച്ചതിന്‌ ഹൊജാബ്രി കരഞ്ഞുകൊണ്ട്‌ മാപ്പുപറയുന്നതാണ്‌ വീഡിയോ.  ‘‘എനിക്ക്‌ ദുരുദ്ദേശങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. മറ്റുള്ളവരെ ഇതുപോലെ ചെയ്യാൻ പ്രേരിപ്പിക്കണമെന്ന്‌ കരുതിയിരുന്നില്ല.’’‐ കരഞ്ഞുകൊണ്ട്‌ പത്തൊൻപതുകാരിയായ ഹൊജാബ്രി പറഞ്ഞു.


 

ENGLISH FOLLOWS; . من اینجا در پارک هنرمندان بدون‌حجاب اجباری رقصیدم ولی نوازنده از ترس اینکه بساطش جمع شود با عذرخواهی آهنگ را قطع کرد. منم درک کردم اما باز در جایی دیگر از این شهر می‌رقصم. برای حمایت از #مائده_هژبری که به جرم رقصیدن بازجویی و زندانی شد #برقص_تا_برقصیم ENGLISH: I danced in the artists' park without my compulsory hijab. Yet, the person playing the instrument cut my performance short and left the scene because of the fear that his intruments would be confiscated for seeing a woman dance. I can understand his fear, but I continued dancing to support #MaedehHejrabi, a 19-year-old Iranian girl who's recently been arrested for posting videos of herself dancing in her own bedroom.

A post shared by Masih Alinejad (@masih.alinejad) on


ശിരോവസ്‌ത്രം ധരിക്കാത്തതും നൃത്തം ചെയ്യുന്നതുമെല്ലാം ഉൾപ്പെടെ മുന്നൂറോളം ഇൻസ്റ്റഗ്രാം വീഡിയോകൾ ഹൊജാബ്രി തന്റെ അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്‌തിരുന്നു. ഇപ്പോൾ ഈ അക്കൗണ്ട്‌ അധികൃതർ ബ്ലോക്ക്‌ ചെയ്‌തിരിക്കുകയാണ്‌.

ഫേസ്‌ബുക്ക്‌, ട്വിറ്റർ, യൂട്യൂബ്‌, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകളെല്ലാം ഇറാനിൽ നിരോധിച്ചിരിക്കുകയാണ്‌. വിപിഎൻ സോഫ്‌‌റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള കുറുക്കുവഴിയിലൂടെയാണ്‌ ഇറാനിൽ സാമൂഹ്യമാധ്യമ ഉപയോക്താക്കൾ ഇവ ലഭ്യമാക്കുന്നത്‌. ഇൻസ്റ്റഗ്രാമും നിരോധിക്കാൻ നീക്കം നടക്കുന്നതായാണ്‌ വിവരം.

 

 

هر جای دنیا بگویی که دختران ۱۷ و ۱۸ ساله را بخاطر رقص، شادی و زیبایی‌شان به جرم اشاعه فحشا بازداشت و زندانی کردند و در مقابل متجاوزان به کودکان و ... آزاد هستند، می‌خندند! چون برای‌شان باور پذیر نیست! بعد از بازداشت‌شان با اعمال فشار و روش‌های غیراخلاقی و غیرقانونی از این نوجوان‌ها و جوان‌ها اعتراف تلوزیونی می‌گیرند تا حرف‌ها و اشک‌هایشان برای دیگران مایه عبرت شوند! واقعا نمی‌دانند این عمل ناشایست افتخار‌ کردن ندارد و اگر کمی چشمانشان را باز کنند باید برای حال و روز خودشان اشک بریزند که هر روز سقوط انسان را رقم می‌زنند! این‌ها نسل ۷۰ و ۸۰ هستند نسلی که به زور نمی‌خواهند راهی بهشت شوند، نسلی که خسته از اجبار و سیاست و دین و دروغ و ریا و ... هستند، نسلی که ساختارها و سنت‌های نادرست کنونی را مانعی برای زندگی خود می‌دانند. آنها خودشان می‌خواهند از بهشتی که می‌سازند لذت ببرند! از زندگی، از زیبایی، از شادی و آزادی لذت ببرند و شما آنقدر متحجرانه و کورکورانه به زندگی نگاه می‌کنید که هر مساله‌ای در نگاه شما به نام دین به بحران تبدیل می‌شود، و انگار نمی‌دانید که همان دین گفته است «در دین هیچ اجباری وجود ندارد» رقص، شادی و آزادی حق همه است، من همیشه از دیدن رقص این دختران و پسران لذت برده‌ام و امروز ناراحت و عصبانی‌ام! وضعیت ما از فاجعه گذشته و تبدیل شده به طنز تلخی که نمی‌دانی پسش باید بخندی یا گریه کنی! بیش از این انسان را به سخره نگیرید و اخلاق و قانون را به ابتذال نکشانید؛ آنها نه فسادی به معنای‌ واقعی کلمه بپا کرده‌اند، نه متجاوز بوده‌اند، نه در اختلاس و نابودی کشور دست داشته‌اند، و نه دنبال نرمالیزاسیون‌سازی رانت‌خواری، جنایت، دروغ و دزدی هستند! آنها در یک کلام « می‌خواهند زندگی کنند، می‌خواهند شاد باشند، میخواهند در آزادی به رویاهایشان بال پرواز بدهند». بگذارید زندگی کنند، بگذارید زندگی کنیم، فرصت نفس کشیدن بدهید و به خودتان زمان بدهید فرصت دیدن و درک کردن بدهید تا بفهمید زندگی چیست! خودتان باشید و این رقص زیبا را بجای آنکه در پستوی افکارتان تحسین کنید در همین زندگی جاری تحسین کنید! If you tell people anywhere in the world that 17 and 18-year-old girls are arrested for their dance, happiness and beauty on charges of spreading indecency, while child rapists and others are free, they will laugh! Because for them, it's unbelievable. #مائده_هژبری #شاداب #رقص #آزادی #شادی

A post shared by Hossein Ronaghi (@hosseinronaghi) on


മുൻപും സമാനമായ കുറ്റമാരോപിച്ച്‌ ഇറാനിൽ അറസ്റ്റ്‌ ഉണ്ടായിട്ടുണ്ട്‌. അടുത്തകാലത്തു തന്നെ മൂന്നുപേരെ ഇത്തരത്തിൽ അറസ്റ്റ്‌ ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടയച്ചതായി ഇറാനിയൻ വെബ്‌സൈറ്റുകൾ റിപ്പോർട്ട്‌ ചെയ്യുന്നു. മുൻപ്‌ അമേരിക്കൻ ഗായകനായ ഫാരൽ വില്ല്യംസിന്റെ വൈറലായ ‘ഹാപ്പി’ എന്ന പാട്ടിന്‌ ചുവടുവച്ച ഒരു സംഘം യുവാക്കളെയും സമാനമായ രീതിയിൽ അറസ്റ്റ്‌ചെയ്‌തിരുന്നു. ഈ സംഭവത്തിലും ഇവർ ‘കുറ്റം സമ്മതിക്കുന്ന’ വീഡിയോ ഔദ്യോഗിക ചാനൽ വഴി പുറത്തുവിട്ടിരുന്നു. കുറ്റസമ്മതം നടത്തുന്നതായി പുറത്തുവിടുന്ന ഇത്തരം വീഡിയോകൾ നിർബന്ധപൂർവം ചിത്രീകരിക്കുന്നതാണെന്ന വിമർശനവും ഉയരുന്നുണ്ട്‌.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top