ഇരുപത് വർഷത്തിനിടെ ഇരുന്നൂറോളം സ്‌ത്രീകളെ ബലാത്സംഗം ചെയ്‌തു; 43 കാരനെ തൂക്കിലേറ്റി ഇറാൻ
ടെഹ്‌റാന്‍> ഇരുപത് വർഷത്തിനിടെ നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തത 43 കാരനെ പരസ്യമായി തൂക്കിലേറ്റി ഇറാൻ.
ഇറാന്റെ പടിഞ്ഞാറന്‍ നഗരമായ ഹമേദാനിലെ സെമിത്തേരിയിൽവച്ചാണ് വധശിക്ഷ നടപ്പിലാക്കിയത്. നഗരത്തില്‍ ഫാര്‍മസിയും ജിമ്മും നടത്തിയിരുന്ന മുഹമ്മദ് അലിക്കെതിരെ പീഡനപരാതിയുമായി ഇരുന്നൂറോളം സ്ത്രീകളാണ് രംഗത്തെത്തിയത്. സ്ത്രീകളോട് ഡേറ്റിങില്‍ ഏര്‍പ്പെട്ട് അടുപ്പമായതിനുശേഷം ബലാത്സംഗംചെയ്യുകയാണ് മുഹമ്മദ് അലിയുടെ പതിവ് . ജനുവരിയിലാണ് മുഹമ്മദ് അലി അറസ്റ്റിലാകുന്നത്.
2005-ല്‍ 20 കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഇരുപത്തിനാലുകാരനെ പരസ്യമായി തൂക്കിലേറ്റിയിരുന്നു.
0 comments