തെഹ്റാൻ > അറുപത്താറു പേരുടെ മരണത്തിനിടയാക്കിയ ഇറാൻ യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് മധ്യ ഇറാനിലെ സാഗ്രോസ് പർവതനിരയിലെ ദേന മലനിരയിലാണ് ആസിമാൻ എയർലൈൻസ് വിമാനം ഞായറാഴ്ച 66 യാത്രക്കാരുമായി തകർന്നുവീണത്.
മെഹ്റാബാദിൽനിന്ന് യാസൂജിലേക്ക് പറന്ന വിമാനമാണിത്. കനത്ത മഞ്ഞുവീഴ്ചയും മഴയുംപരിശോധനയ്ക്ക് തടസ്സമായി. ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തെരച്ചിൽ തുടരുകയാണ്.