30 November Monday

യുദ്ധം തടയാൻ ഇറാൻ സൈനികശക്തി വർധിപ്പിക്കണം: ഖമനേയി

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

ദുബായ്‌ >  യുദ്ധം തടയാൻ ഇറാൻ സൈനികശക്തി വർധിപ്പിക്കണമെന്ന്‌ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയി.  ‘രാജ്യത്തിനെതിരെയുള്ള യുദ്ധം തടയാൻ നമ്മൾ ശക്തരായിരിക്കണം. നമ്മൾ ദുർബലരായിരിക്കുന്നത്‌ ശത്രുക്കളെ പ്രോത്സാഹിപ്പിക്കു’മെന്ന്‌  വ്യോമസേനാ കമാൻഡർമാരുടെ സമ്മേളനത്തിൽ ഖമനേയി പറഞ്ഞു. യുഎസ്‌ ഉപരോധം ക്രിമിനൽ നടപടിയാണെന്നുപറഞ്ഞ്‌ അദ്ദേഹം തള്ളിക്കളഞ്ഞു.

1979ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ദശകങ്ങളായി യുഎസ്‌ രാജ്യത്തിനുമേൽ സമ്മർദവും ഉപരോധവും ഏർപ്പെടുത്തിയിട്ടും രാജ്യത്തിന്‌ ശക്തമായ സേനയുണ്ട്‌. ഇറാൻ ശക്തമായാലേ ശത്രുക്കളിൽ നിന്നുള്ള ഭീഷണി അവസാനിക്കൂവെന്ന്‌ ഖമനേയി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top