മനാമ> അമേരിക്കയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവെദ് ഷെരീഫ് കുവൈത്ത് ഭരണകര്‍ത്താക്കളുമായി കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ അദ്ദേഹം കുവൈത്ത് കിരീടവകാശി ഷെയ്ഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബെര്‍ അല്‍ സബായുമായി ചര്‍ച്ച നടത്തി. ശനിയാഴ്ച വൈകിട്ടാണ് ഇറാന് വിദേശകാര്യമന്ത്രി കുവൈത്തിലെത്തിയത്. കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാ അല്‍ ഖാലിദ് അല്‍ ഹമദും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കുവൈത്ത് കിരീടവകാശി, വിദേശ മന്ത്രി എന്നിവരുമായുള്ള ചര്‍ച്ച തൃപ്തികരമായിരുന്നുവെന്ന് ജാവെദ് ഷെരീഫ് ട്വീറ്റ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..