19 August Monday

ഇറാനിൽ വെള്ളപ്പൊക്കം: ആയിരങ്ങളെ ഒഴിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 7, 2019

തെഹ‌്റാൻ > ആഴ‌്ചകൾ പിന്നിട്ടിട്ടും ഇറാനിൽ വെള്ളപ്പൊക്കത്തിന‌് ശമനമില്ല. വരുംദിനങ്ങളിൽ കനത്ത മഴ പ്രവചിച്ചതോടെ വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിൽനിന്ന‌് ആയിരങ്ങളെ ഒഴിപ്പിച്ചു. സ‌്ത്രീകളെയും കുട്ടികളെയും സുരക്ഷിതകേന്ദ്രങ്ങളിലേക്ക‌് മാറ്റിയശേഷം പുരഷന്മാരോട‌് രക്ഷാപ്രവർത്തനത്തിൽ സഹകരിക്കാൻ ആവശ്യപ്പെടുന്നതായി അധികൃതർ അറിയിച്ചു.  70 പേരാണ‌്  മരിച്ചത‌്. 50,000 ജനസംഖ്യയുള്ള സുസൻഗർഡ‌് നഗരം അപകടത്തിലാണെന്നും ഒഴിപ്പിക്കൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. 70 ഗ്രാമം ഒഴിപ്പിച്ചു. എണ്ണക്കമ്പനികളുടെ പമ്പുകൾ ഉപയോഗിച്ച‌് വെള്ളം വറ്റിക്കുന്നുണ്ട‌്.

മാർച്ച‌് 19ന‌് ആരംഭിച്ച കനത്ത മഴയെത്തുടർന്ന‌് 1,900 പട്ടണങ്ങളും നഗരങ്ങളുമാണ‌് വെള്ളത്തിൽ മുങ്ങിയത‌്. നിരവധി പാലങ്ങളും കെട്ടിടങ്ങളും റോഡുക‌‌ളും നശിച്ചു. 86,000 പേർ ദുരിതാശ്വാസക്യാമ്പുകളിൽ അഭയംതേടി. 1000 പേരെ ഹെലികോപ‌്റ്റർ ഉപയോഗിച്ചാണ‌് രക്ഷിച്ചത‌്. ബാങ്കിങ‌്, ഊർജം എ‌ന്നീ മേഖലകളിൽ യുഎസിന്റെ സാമ്പത്തിക ഉപരോധത്തിനു പിന്നാലെ വന്ന വെള്ളപ്പൊക്കം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ‌് രാജ്യത്തെ നയിച്ചതെന്ന‌് വിദേശമന്ത്രി ജാവദ‌് സരീഫ‌് പറഞ്ഞു. ഇത‌് സാമ്പത്തിക യുദ്ധമല്ല. സാമ്പത്തിക ഭീകരവാദമാണെന്ന‌് സരീഫ‌് ട്വീറ്റ‌് ചെയ‌്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top