17 October Thursday

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിൽ 18 ഇന്ത്യക്കാര്‍; മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

തെഹ്‌റാന്‍> ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം എണ്ണടാങ്കർ പിടികൂടിയത് ബ്രിട്ടന്റെ ചെയ്തിക്കുള്ള മറുപടിയാണെന്ന് ഇറാന്റെ വിശദീകരണം. രണ്ടാഴ്ചമുമ്പ് ഇറാന്റെ എണ്ണടാങ്കര്‍ ബ്രിട്ടീഷ് നാവികസേന അകാരണമായി പിടികൂടിയതിനുള്ള മറുപടിയാണിതെന്ന് ഇറാന്റെ പരമോന്നത അധികാരകേന്ദ്രമായ ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ വക്താവ് അബ്ബാസ് അലി കാദ്‌ഖൊദേയ് പ്രതികരിച്ചു.

ബ്രിട്ടൻ തടഞ്ഞിട്ട ഇറാന്റെ ടാങ്കര്‍ ഇപ്പോള്‍ ജിബ്രാള്‍ട്ടര്‍ തീരത്ത് 30 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കടല്‍ക്കൊള്ളയ‌്ക്ക് സമാനമായ നീക്കമാണ് ബ്രിട്ടന്‍ നടത്തിയതെന്ന് ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജാവേദ് സരിഫ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിലെ ജുബൈൽ തുറമുഖത്തേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍, ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ഹോര്‍മുസ് കടലിടുക്കില്‍ നിന്നും പിടികൂടിയത്.


പ്രധാന വാർത്തകൾ
 Top