05 December Thursday

യൂറോപ്യൻ കാപട്യത്തെ ഇറാൻ വിമർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

തെഹ്‌റാൻ >  തങ്ങളുടെ ആണവനടപടികളെ വിമർശിക്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ കാപട്യത്തെ ഇറാൻ വിമർശിച്ചു. ഇറാൻ കഴിഞ്ഞദിവസം ഫോർദോയിലെ ആണവനിലയത്തിൽ യുറേനിയം സമ്പുഷ്‌ടീകരണം പുനരാരംഭിച്ചത്‌ 2015ൽ വൻശക്തികളുമായി ഉണ്ടാക്കിയ കരാറിന്‌ നിരക്കുന്നതല്ലെന്ന്‌ ബ്രിട്ടനും ജർമനിയും ഫ്രാൻസും യൂറോപ്യൻ യൂണിയനും തിങ്കളാഴ്‌ച സംയുക്ത പ്രസ്‌താവനയിൽ കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ, ഒന്നരവർഷംമുമ്പ്‌ കരാറിൽ നിന്ന്‌ ഏകപക്ഷീയമായി പിൻവാങ്ങിയ അമേരിക്ക ഇറാനെതിരെ അടിച്ചേൽപ്പിച്ച ഉപരോധം ഇളവുചെയ്യിക്കാൻ കഴിയാത്ത യൂറോപ്യൻ രാജ്യങ്ങൾ ഇറാനെ കുറ്റപ്പെടുത്തുന്നത്‌ കാപട്യമാണെന്ന്‌ പ്രസിഡന്റ്‌ ഹസൻ റൂറാനി വിമർശിച്ചു. കരാർ യൂറോപ്യൻ രാജ്യങ്ങൾ പൂർണമായും ഉയർത്തിപ്പിടിച്ചെന്ന അവകാശവാദത്തെ നിങ്ങളോ? ഉള്ളതോ? എന്ന ട്വീറ്റിലൂടെ ഇറാൻ വിദേശമന്ത്രി മുഹമ്മദ്‌ ജവാദ്‌ സറീഫ്‌ പരിഹസിച്ചു.


പ്രധാന വാർത്തകൾ
 Top