20 October Tuesday

ബഹിരാകാശ മാലിന്യ ഭീഷണി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം ഉയര്‍ത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

വാഷിംഗ്ടണ്‍> ബഹിരാകാശ മാലിന്യം ഭീഷണിയായതിനെ തുടര്‍ന്ന് ഇത് ഒഴിവാക്കുന്നതിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം ഉയര്‍ത്തി. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചതാണ് ഇക്കാര്യം.

ഭ്രമണപഥം ഉയര്‍ത്തിയ സമയത്ത് ബഹിരാകാശ നിലയത്തിലുണ്ടായിരുന്നവരെ സോയൂസ് ബഹിരാകാശ പേടകത്തിലേക്ക് മാറ്റിയിരുന്നു. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ബഹിരാകാശ യാത്രികരെ സുരക്ഷിതരായി തിരികെ ഭൂമിയിലെത്തിക്കുന്നതിനുവേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തത്. ഭ്രമണപഥമുയര്‍ത്തല്‍ പൂര്‍ത്തിയായതിന് പിന്നാലെ ഇവര്‍ നിലയത്തിനുള്ളിലേക്ക് മാറുകയും മറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

 ഭ്രമണപഥം ഉയര്‍ത്തിയതിന് പിന്നാലെ 1.4 കിലോമീറ്റര്‍ സമീപത്തുകൂടി ബഹിരാകാശ മാലിന്യങ്ങള്‍ കടന്നുപോയി. റഷ്യയുടെയും അമേരിക്കയുടെയും വിദഗ്ധര്‍ ഒന്നിച്ചാണ് ഈ പ്രവര്‍ത്തനം നിയന്ത്രിച്ചത്. രണ്ടര മിനിറ്റ് മാത്രമാണ് ഈ പ്രവര്‍ത്തനം നീണ്ടുനിന്നത്.

 ഭ്രമണപഥത്തില്‍ മാറ്റം വരുത്തിയിരുന്നില്ലായിരുന്നുവെങ്കില്‍ ബഹിരാകാശ അവശിഷ്ടങ്ങളുമായി കൂട്ടിയിടയുണ്ടാവുകയും അത് ബഹികാരാശ നിലയത്തിന് ഭീഷണി ആവുകയും ചെയ്യുമായിരുന്നു.

ഭൗമോപരിതലത്തില്‍ നിന്ന് 420 കിലോ മീറ്റര്‍ ഉയരത്തില്‍ 17,000 മൈല്‍ വേഗത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിയെ വലംവെക്കുന്നത്. ഇത്രയും വേഗമുള്ളതിനാല്‍ ചെറിയ വസ്തുക്കള്‍ പോലും തട്ടിയാല്‍ ബഹിരാകാശ നിലയത്തിന് വലിയ കേടുപാടുകളാകും സംഭവിക്കുക

2018-ല്‍ വിക്ഷേപിച്ച ജാപ്പനീസ് റോക്കറ്റിന്റെ ഭാഗങ്ങളാണ് ബഹിരാകാശ നിലയത്തിന് ഭീഷണി ആയത്. കഴിഞ്ഞവര്‍ഷം ഈ റോക്കറ്റിന്റെ ഭാഗങ്ങള്‍ 77 കഷ്ണങ്ങളായി ചിതറിയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top