05 April Sunday

രോഹിൻഗ്യൻ പ്രശ്‌നം: അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇടപെടും

വെബ് ഡെസ്‌ക്‌Updated: Thursday Feb 6, 2020

ധാക്ക > രോഹിൻഗ്യൻ പ്രശ്‌നത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) ഇടപെടും. രോഹിൻഗ്യൻ മുസ്ലിങ്ങൾക്കെതിരെ മ്യാൻമർ നടത്തുന്ന മനുഷ്യത്വരഹിതമായ നടപടികൾ സംബന്ധിച്ച്‌ നേരിട്ട്‌ അന്വേഷിക്കാൻ അന്താരാഷ്ട്ര കോടതിയുടെ അന്വേഷണ സംഘം മ്യാൻമറിലെത്തി. മ്യാൻമർ സഹകരിച്ചാലും ഇല്ലെങ്കിലും നീതി നടപ്പാക്കുമെന്ന്‌ ഡയറക്ടർ ഫാകിസോ മൊചോചൊക്കോ പറഞ്ഞു.

‘‘അന്താരാഷ്ട്ര ക്രിമിനൽകോടതിയുടെ  രൂപീകരണത്തിലേക്ക്‌ നയിച്ച റോം സ്റ്റാറ്റ്യൂട്ടിൽ മ്യാൻമർ പങ്കാളിയല്ലെങ്കിലും കേസ്‌ ഏറ്റെടുക്കും. ഇതൊരു വെല്ലുവിളിയാണ്‌. അവരുടെ അതിർത്തിയിൽ കടക്കുന്നതിന്‌ അവർ നിയന്ത്രണങ്ങൾ വച്ചു.  അക്രമങ്ങൾ ആസൂത്രണം ചെയ്‌തതും നടപ്പാക്കിയതും ആരാണെന്ന്‌ ഞങ്ങൾ കണ്ടെത്തും. അഭയാർഥികളെ പുനരധിവസിപ്പിക്കാനുള്ള മ്യാൻമറിന്റെ തീരുമാനത്തിന്‌ അന്വേഷണം തടസ്സമാകില്ല. അന്താരാഷ്ട്ര കോടതിയുമായി സഹകരിച്ചാണ്‌ ഞങ്ങൾ പ്രവർത്തിക്കുന്നത്‌’’–- മൊചോചൊക്കോ പറഞ്ഞു. രോഹിൻഗ്യൻ അഭയാർഥികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന്‌ ഐക്യരാഷ്ട്രകേന്ദ്രത്തിന്റെ അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. റോം സ്റ്റാറ്റ്യൂട്ടിൽ ഭാഗമല്ലാത്ത രാജ്യങ്ങളുടെ അതിർത്തിക്കുള്ളിലെ കുറ്റകൃത്യങ്ങളിൽ ഇടപെടാൻ ഐസിസിക്ക്‌ യുഎൻ സുരക്ഷാ കൗൺസിലിന്റെ അനുമതി തേടേണ്ടതുണ്ട്‌. എന്നാൽ, മ്യാൻമറിന്റെ കാര്യത്തിൽ ഇത്‌ പരിഗണിക്കില്ലെന്നും രാജ്യം സഹകരിക്കണമെന്നും ക്രിമിനൽ കോടതി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top