വാഷിങ്‌ടൺ
അർധചാലക ചിപ്പ് നിർമാണ മേഖലയിലെ ആഗോളഭീമനായ അമേരിക്കന്‍ കമ്പനി ഇന്റൽ 18,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ഏപ്രിൽ മുതൽ ജൂൺ വരെ കമ്പനി നേടിയ ലാഭത്തിൽ പ്രതീക്ഷിച്ചതിനെക്കാളും 160 കോടി ഡോളറിന്റെ ഇടിവു സംഭവിച്ചതിനാലാണ് നടപടി. കൂട്ടപ്പിരിച്ചുവിടലിലൂടെ 2000 കോടി ഡോളർ "ലാഭിക്കാ'മെന്നാണ് കമ്പനി നിലപാട്. 1,23,800 ജീവനക്കാരാണ് കമ്പനിയിലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..