21 February Thursday

പാകിസ്ഥാൻ ജയിലിൽ 537 ഇന്ത്യക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 2, 2019

ഇസ്ലാമബാദ‌് > ജയിലിൽ കഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക പാകിസ്ഥാൻ കൈമാറി. ഉഭയകക്ഷി കരാറിലെ വ്യവസ്ഥ പ്രകാരമാണ‌് കൈമാറ്റം. 537 ഇന്ത്യക്കാരാണ‌് പാകിസ്ഥാനിലെ ജയിലിലുള്ളത‌്. അതിൽ 483 മത്സ്യത്തൊഴിലാളികൾ. ഇന്ത്യൻ ജയിലിലുള്ള  പാകിസ്ഥാൻകാരുടെ പട്ടിക ഇന്ത്യയും കൈമാറി‌. 2008 മെയ‌് 21നാണ‌് ഇന്ത്യയും പാകിസ്ഥാനും കൺസസ്യൂലാർ ആക്സസ‌് കരാർ ഒപ്പുവയ്ക്കുന്നത‌്. കരാർ പ്രകാരം വർഷത്തിൽ ജനുവരി ഒന്നിനും ജൂലായ‌് ഒന്നിനും തടവുകാരുടെ ലിസ്റ്റ‌് പരസ‌്പരം കൈമാറണം.


പ്രധാന വാർത്തകൾ
 Top