30 January Monday

ക്യാനഡയിൽ ഇന്ത്യൻ വംശജനായ കൗമാരക്കാരൻ കുത്തേറ്റ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

ടൊറോന്റോ> ക്യാനഡയിൽ ഇന്ത്യൻ വംശജനായ കൗമാരക്കാരൻ കുത്തേറ്റ്‌ മരിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ തമനാവിസ് സെക്കൻഡറി സ്കൂളിനു പുറത്തെ പാർക്കിങ് ഗ്രൗണ്ടിലുണ്ടായ സംഘർഷത്തിനിടെ മെഹക്പ്രീത് സേഥിയാ (18)ണ്‌  കൊല്ലപ്പെട്ടത്.

വാക്കുതർക്കത്തിനിടെ മറ്റൊരു കൗമാരക്കാരനാണ്‌ കുത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. പ്രതി അറസ്റ്റിലായി. പഞ്ചാബിലെ ഫരീദ്‌കോട്‌ ജില്ലയിലാണ്‌ മെഹക്പ്രീത് സേഥിയുടെ സ്വദേശം. എട്ടു വർഷംമുമ്പാണ്‌ കുടുംബം ക്യാനഡയിലേക്ക്‌ കുടിയേറിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top