28 March Saturday

യുഎഇയില്‍ ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 11, 2020

ദുബായ് > യുഎഇയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ പൗരന്റെ ആരോഗ്യ നില തൃപ്തികാര്യമാണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നേരത്തേ കൊറോണ വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ വ്യക്തിക്കാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി.  ഇതില്‍ ഒരാള്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ഒരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നും വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ നിരീക്ഷണം തുടരുമെന്നും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top