12 November Tuesday

നൊബേൽ പുരസ്‌കാരത്തിലെ ഇന്ത്യൻ മുദ്ര

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019

സ്റ്റോക്‌ഹോം> ഇന്ത്യൻ വംശജരായ നൊബേല്‍ പുരസ്‌കാരജേതാക്കളുടെ നീണ്ടനിരയിലെ ഒടുവിലെ പേരുകാരനാണ് കൊല്‍ക്കത്തയില്‍ പഠിച്ചുവളര്‍ന്ന അഭിജിത് ബാനര്‍ജി. ഊജതന്ത്രം, രസതന്ത്രം, സാമ്പത്തികശാസ്ത്രം, മെഡിസിന്‍ തുടങ്ങിയ നിരവധി മേഖലകളില്‍ ഇന്ത്യൻ വംശജര്‍ ലോകത്തെ വിഖ്യാത പുരസ്‌കാരം നേടി.

സാഹിത്യ നൊബേല്‍ (1913) നേടിയ രബീന്ദ്രനാഥ ടാഗോറാണ് നൊബേല്‍ പട്ടികയിലെ ആദ്യ ഇന്ത്യക്കാരന്‍. പ്രകാശവികിരണത്തിന്റെ പുത്തന്‍ സിദ്ധാന്തം അവതരിപ്പിച്ച സി വി രാമന്‍ 1930ല്‍ ന്ഊർജതന്ത്രത്തിനുള്ള നൊബേല്‍ നേടി. 1979ല്‍ മദര്‍ തെരേസ സാമാധാന നൊബേല്‍ നേടിയത് ഇന്ത്യക്ക്‌ മറ്റൊരംഗീകാരമായി. 1983ല്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ സുബ്രഹ്മണ്യ ചന്ദ്രശേഖര്‍ ഊർജതന്ത്ര നൊബേല്‍ പങ്കിട്ടു.

1 998ല്‍ സാമ്പത്തിക നൊബേല്‍ ആദ്യമായി അമര്‍ത്യസെന്‍ ഇന്ത്യയിലെത്തിച്ചു. 2009ല്‍ ഇന്ത്യന്‍ വംശജനായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ രസതന്ത്ര നൊബേല്‍ പങ്കിട്ടു. 2014ല്‍ കൈലാഷ് സത്യാര്‍ഥി സമാധാന നൊബേല്‍ മലാലയുമായി പങ്കിട്ടു.


പ്രധാന വാർത്തകൾ
 Top