28 November Saturday

പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സംവാദത്തിനിടെ ഇന്ത്യക്കെതിരെ പരാമര്‍ശവുമായി ട്രംപ്

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020

വാഷിംഗ്ടണ്‍> അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവാദത്തില്‍ ഇന്ത്യക്കെതിരെ പരാര്‍ശവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട കാര്യം വിശദമാക്കുന്നതിനിടയിലാണ് ട്രംപിന്റെ ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.  ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമെന്ന് സംവാദത്തിനിടെ ട്രംപ് പറഞ്ഞു.

'ചൈനയെ നോക്കൂ, അത് എത്ര മലിനമാണ്. റഷ്യ നോക്കൂ, ഇന്ത്യ നോക്കൂ. വായു അങ്ങേയറ്റം മലിനമാണ്. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപ് ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു മലിനമാണ് എന്ന് ആരോപിക്കുകയായിരുന്നു
 
അതേസമയം, രേഖകളില്ലാതെ യുഎസില്‍ എത്തിയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന നിയമം അധികാരമേറ്റ് നൂറുദിവസത്തിനുള്ളില്‍ കൊണ്ടു വരുമെന്ന് സംവാദത്തില്‍ ജോ ബൈഡന്‍ പറഞ്ഞു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top