തൊഴിലിടങ്ങളിൽ സംഘടിക്കാനുള്ള അവകാശം ഉറപ്പാക്കണം: ഐഎൽഒ
ജനീവ
തൊഴിലിടങ്ങളിൽ സംഘടിക്കാനുള്ള അവകാശം സർക്കാരുകൾ ഉറപ്പാക്കണമെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഒ). കൂട്ടായി വിലപേശുന്നതടക്കം തൊഴിലാളികളുടെ മൗലിക തൊഴിൽ അവകാശങ്ങൾ അംഗീകരിക്കണമെന്നും ജനീവയിൽ പുറത്തിറക്കിയ സോഷ്യൽ ഡയലോഗ് റിപ്പോർട്ടിൽ പറയുന്നു.
തൊഴിലാളികളുടെ സംഘടനാവകാശം അംഗീകരിക്കുന്നതിൽ 2015നും 2022നുമിടയിൽ അംഗരാജ്യങ്ങൾ ഏഴ് ശതമാനം പിന്നോട്ട് പോയി.തൊഴിലാളികളുടെ അവകാശങ്ങള്‍ തൊഴില്‍ സ്ഥാപനങ്ങള്‍ നിഷേധിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. 38 രാഷ്ട്രങ്ങളിലെ 71 തൊഴിലാളി, തൊഴിൽദായക സംഘടനകളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
0 comments