Deshabhimani

യുഎസ്‌ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഹൂതി ആക്രമണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 03:03 AM | 0 min read


മനാമ
ഇസ്രയേലിനുനേരെയും അമേരിക്കൻ യുദ്ധക്കപ്പലുകൾക്കുനേരെയും യമനിലെ ഹൂതി വിമതരുടെ ആക്രമണം. ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസുമായി ചേർന്ന്‌ ഇസ്രയേലിലെ ജറുസലേം, ഏലിയാത്ത്, അധിനിവേശ പലസ്തീനിലെ രണ്ടു കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആക്രമണം നടത്തിയതായി ഹൂതി  വക്താവ് അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണും പ്രയോ​ഗിച്ചു.

ബാലിസ്റ്റിക് മിസൈൽ വെടിവച്ചിട്ടെന്നും ആക്രമണങ്ങളിൽ അളപായമില്ലെന്നും ഇസ്രയേൽ അവകാശപ്പെട്ടു. അമേരിക്കയുടെ യുദ്ധക്കപ്പലിനും സ്റ്റെന ഇംപെക്കബിൾ, മെർസ്‌ക് സരട്ടോഗ, ലിബർട്ടി ഗ്രേസ് എന്നീ വിതരണ കപ്പലുകൾക്കും നേരെയും ഹൂതികൾ ആക്രമണം നടത്തി. ഇക്കാര്യം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.



deshabhimani section

Related News

0 comments
Sort by

Home