മനാമ
യമനിലെ ഹൂതി വിമതർക്ക് കൊണ്ടുപോകുകയായിരുന്ന ആയിരക്കണക്കിനു റൈഫിളുകളും മെഷീൻ ഗണ്ണുകളും ടാങ്ക്‌വേധ മിസൈലുകളും ഒമാൻ ഉൾക്കടലിൽനിന്ന് ഫ്രഞ്ച് നാവികസേന പിടിച്ചെടുത്തു.
ഇറാനിൽനിന്ന് കടത്തുന്നതിനിടെയാണ് ഇവ പിടികൂടിയതെന്ന് അമേരിക്കൻ സൈനിക സെൻട്രൽ കമാൻഡിനെ ഉദ്ധരിച്ച് അസോസിയറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യം ഇറാൻ സമ്മതിച്ചിട്ടില്ല. ഫ്രഞ്ച് സൈന്യവും പ്രതികരിച്ചില്ല. ഒമാൻ ഉൾക്കടലിൽനിന്ന് ജനുവരി 15നാണ് ആയുധങ്ങൾ പിടികൂടിയത്. സെൻട്രൽ കമാൻഡ് പുറത്തുവിട്ട ആയുധങ്ങളുടെ ചിത്രങ്ങൾക്ക് നേരത്തേ അമേരിക്കൻ സേന പിടിച്ചെടുത്ത ഇറാൻ ആയുധങ്ങളുമായി സാമ്യമുള്ളതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..