21 April Sunday

2018 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ നാലാമത്തെ വർഷം

വെബ് ഡെസ്‌ക്‌Updated: Friday Feb 8, 2019

ഓസ‌്‌ലോ >  കഴിഞ്ഞ വർഷം ഏറ്റവും ചൂടേറിയ നാലാമത്തെ വർഷമായി ഐക്യരാഷ്ട്രസഭ രേഖപ്പെടുത്തി. കഴിഞ്ഞ 22 വർഷത്തിനിടെ ഏറ്റവും ചൂടേറിയ വർഷവും 2018 ആയിരുന്നു.കാലാവസ്ഥ പ്രവചനാതീതമാകുന്നത‌് രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട‌്. ഇത‌് ആഗോള പ്രതിഭാസമാണെന്ന‌് സൂചിപ്പിക്കുന്നതാണ‌് ഗ്രീസിലെയും കാലിഫോർണിയയിലെയും കാട്ടുതീയും ആഫ്രിക്കയിലുണ്ടായ വരൾച്ചയും കേരളത്തിലുണ്ടായ പ്രളയവും. കഴിഞ്ഞ വർഷമാണ‌് ഏറ്റവും കൂടുതൽ ഹരിതഗ്രഹ വാതകങ്ങളും ജൈവഇന്ധനവും പുറന്തള്ളപ്പെട്ടത‌്. ശരാശരി ഒരു ഡിഗ്രി സെൽഷ്യസ‌ാണ‌് ആഗോള താപനില ശരാശരിയായി ലോക കാലാവസ്ഥാ പഠനകേന്ദ്രം രേഖപ്പെടുത്തിയത‌്. ഇത‌് വ്യവസായപൂർവകാലഘട്ടത്തേക്കാൾ അധികമാണ‌്.

കഴിഞ്ഞ വർഷം അമേരിക്കയിൽമാത്രമായി 14 പ്രകൃതി ദുരന്തം ഉണ്ടായി. ഇതിൽ ഏകദേശം 100 കോടി രൂപയുടെ അധിക ചെലവാണുണ്ടായത‌്.ഈ വർഷം സ്ഥിതിഗതികൾ വ്യത്യസ്തമല്ല.  ഓസ‌്ട്രേലിയയിൽ ഏറ്റവും ചൂടുകൂടിയ മാസമായി ജനുവരി മാറിയിരുന്നു. ഇതിനുശേഷം ആർട്ടിക്കിൽനിന്ന‌് ദിശതെറ്റി വന്ന ‘ധ്രുവ നീർച്ചുഴി’ പ്രതിഭാസത്തിൽ അമേരിക്കയിൽ കനത്ത ശൈത്യം അനുഭവപ്പെട്ടിരുന്നു. 20 പേർ  കൊടും തണുപ്പിൽ മരിച്ചിരുന്നു. രണ്ടായിരത്തി ഒരുനൂറോടുകൂടി ആഗോള താപനില ശരാശരി മൂന്ന‌് ഡിഗ്രി ആകുമെന്നാണ‌് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട‌് സൂചിപ്പിക്കുന്നത‌്.


പ്രധാന വാർത്തകൾ
 Top