11 December Wednesday

ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സ് ആക്രമിച്ചു; കമാൻഡർമാരെ വധിച്ചെന്ന് ഇസ്രയേൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

ഇസ്രയേൽ പിടിച്ചെടുത്തെന്ന് പറയുന്ന ഹിസ്ബുള്ളയുടെ ആയുധങ്ങൾ. PHOTO: X

ബെയ്റൂട്ട് > ഹിസ്ബുള്ളയുടെ മൂന്ന്‌  കമാൻഡർമാരെ വധിച്ചെന്ന് ഇസ്രയേൽ. ലെബനീസ് തലസ്ഥാനത്തെ ഇന്റലിജൻസ് ഹെഡ്ക്വാട്ടേഴ്സും ഭൂഗർഭ ആയുധനിർമ്മാണ കേന്ദ്രവും ഇസ്രയേൽ സൈന്യം ആക്രമിച്ചതായി റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തെക്കൻ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങൾ ഇസ്രയേൽ സൈന്യം ആക്രമിച്ചിരുന്നു.

ഏറ്റവും ഒടുവിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ ഫൈറ്റർ ജെറ്റുകൾ മൂന്ന് ഹിസ്ബുള്ള കമാൻഡർമാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഹിസ്ബുള്ളയുടെ സതേൺ കമാൻഡിലെ ഉയർന്ന കമാൻഡർ അൽഹാജ് അബ്ബാസ് സലേം, കമ്യൂണിക്കേഷൻ വിദഗ്ധൻ റദ്ജ അബ്ബാസ് അവ്ച്ചെ, ഹിസ്ബുള്ള തന്ത്രപ്രധാനമാായ ആയുധങ്ങൾ വികസിപ്പിക്കുന്നതിന്റെ മേൽനോട്ടം വഹിക്കുന്ന അഹമ്മദ് അലി ഹുസൈൻ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലി സൈന്യം പറയുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top