09 October Wednesday

ശിരോവസ്ത്രമില്ലെങ്കില്‍ 10 വര്‍ഷം തടവ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

തെഹ്റാന്‍
പൊതുസ്ഥലങ്ങളിൽ ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും കൂടുതൽ കടുത്ത ശിക്ഷ നൽകുന്ന ബിൽ പാസാക്കി ഇറാൻ പാർലമെന്റ്‌. ഹിജാബ്‌ ധരിക്കാത്തവർ, അങ്ങനെയുള്ളവരെ സ്വീകരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, അവരെ അനുകൂലിക്കുന്ന സംഘടനകൾ എന്നിവർക്കുൾപ്പെടെ 10 വർഷംവരെ തടവ്‌ ലഭിക്കാം. മതകാര്യങ്ങൾ പരിഗണിക്കുന്ന ഗാർഡിയൻ കൗൺസിലിന്റെ അംഗീകാരം ലഭിച്ചാൽ നിയമമാകും.

ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന്‌ ആരോപിച്ച്‌ കഴിഞ്ഞവർഷം ഇറാൻ മതകാര്യ പൊലീസ്‌ കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി (22) കസ്റ്റഡിയിലിരിക്കെ മർദനമേറ്റ്‌ മരിച്ചിരുന്നു. പിന്നാലെ യാഥാസ്ഥിതിക നിയമങ്ങൾ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇറാനില്‍ മാസങ്ങൾനീണ്ട പ്രക്ഷോഭങ്ങളുണ്ടായി. അഞ്ഞൂറിലേറെ പ്രക്ഷോഭകർ കൊല്ലപ്പെട്ടു.പതിനാറിനായിരുന്നു മഹ്‌സ അമിനിയുടെ മരണത്തിന്റെ ഒന്നാം വാർഷികം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top