22 March Friday

കുവൈറ്റ് വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു; മഴ തുടരുമെന്ന് മുന്നറിയിപ്പ്

അനസ് യാസിന്‍Updated: Friday Nov 16, 2018

മനാമ> കനത്ത മഴയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച കുവൈറ്റ് വിമാനതാവളം വ്യാഴാഴ്ച ഉച്ചക്കുശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ വരെ രാജ്യത്ത് മഴ തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ ജനറല്‍ അറിയിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു തുറമുഖങ്ങളായ ഷുവൈക്, ഷുഐബ, ദോഹ എന്നിവയുടെ പ്രവര്‍ത്തനം വ്യാഴാഴ്ചയും സസ്‌പെന്‍ഡ് ചെയ്തതായി കുവൈറ്റ് പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

കനത്ത മഴ കുവൈറ്റിലെ ഒട്ടുമിക്ക പ്രദേശങ്ങളെയും പ്രളയത്തില്‍ മുക്കി. ഹൈവേകളിലും റോഡുകളിലും വെള്ളം കുത്തി ഒഴുകി വന്നതിനാല്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പെട്ടു. വ്യാഴാഴ്ച നിരവധി ഹൈവേകള്‍ പൂര്‍ണമായോ ഭാഗികമായോ അടച്ചിട്ടു.

ബുധനാഴ്ച അര്‍ധരാത്രിയാണ് കുവൈറ്റ് അന്തരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചത്. മോശം കാലവസഥ കാരണം കാഴ്ച പരിധി കുറയുകയും റണ്‍വേയില്‍ ചലയിടങ്ങളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിമാനതാളത്തില്‍ നിന്നുള്ള സര്‍വീസ് എല്ലാം റദ്ദാക്കി. കുവൈറ്റില്‍ ഇറങ്ങേണ്ട വിമാങ്ങള്‍ ദമാം, റിയാദ്, ഖത്തര്‍, ബഹ്‌റൈന്‍, തുടങ്ങി മറ്റു രാജ്യങ്ങളിലേക്ക് തിരിച്ചു വിട്ടു. വിമാനങ്ങള്‍ പെട്ടെന്ന് റദ്ദാക്കിയത് മൂലം ഗള്‍ഫലെ വിവിധ വിമാനതാവളങ്ങല്‍ കുവൈത്തിലേക്കും തിരിച്ചുമുള്ള നൂറുക്കിന് യാത്രക്കാരാണ് കുടുങ്ങിയത്.

വ്യാഴാഴ രാവിലെ വരെ24 മണിക്കൂറിനിടെ രാജ്യത്ത് 97 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരു വര്‍ഷം ശരാശരി 100 മില്ലീമീറ്റര്‍ മഴയാണ് കുവൈത്തില്‍ ലഭിക്കാറ്. മഴയിലും പ്രളയത്തിലും തകര്‍ന്ന വീടുകളില്‍ നിന്നായി 148 പേരെ രക്ഷപ്പെടുത്തി. വിവിധയിടങ്ങളിലായി അഞ്ഞൂററോളം പേര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ദിവസങ്ങളായി കനത്ത മഴയും കാറ്റും കുവൈത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചിരിക്കയാണ്.

പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളെല്ലാം ചൊവ്വാഴ്ച മുതല്‍ അവധി നല്‍കി. ജനങ്ങളോട് ജാഗ്രത പാലിക്കാനും ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാനും മന്ത്രിസഭ അഭ്യര്‍ഥിച്ചു. ഏറ്റവും അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ വീടിനു പുറത്ത് പോകരുതെന്നും  സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മഴയില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന പ്രധാനമന്ത്രി അറിയിച്ചു.

സൗദിയില്‍ ഇടിമിന്നലും മഴയും തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പിന്റെ പാശ്ചാത്തലത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയരക്ടറേറ്റ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കി. മരുഭൂമികളിലേക്കും താഴ്വരകളിലേക്കുമുള്ള പിക്നിക്കുകള്‍ ഒഴിവാക്കണം. വെള്ളക്കെട്ടുകള്‍ മുറിച്ചു കടക്കരുതെന്നും സിവില്‍ ഡിഫന്‍സ് നിര്‍ദേശിച്ചു.

വ്യാഴാഴ്ച രാവിലെ മുതല്‍ രാജ്യത്തിന്റെ പലഭാഗത്തും മഴ പെയ്യുന്നുണ്ട്. ഇടിമിന്നലിന്റേയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടെയാണ് ചില സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യുന്നത്. അല്‍ഖസീം, ഹഫര്‍ അല്‍ ബാത്തിന്‍ വിദ്യഭ്യാസ വകുപ്പുകള്‍ ഇന്ന് അവധിയായിരിക്കുമെന്ന് ബുധനാഴ്ച തന്നെ അറിയിച്ചിരുന്നു. അല്‍ ഖസീം, ഹഫര്‍ അല്‍ ബാതിന്‍ യൂനിവേഴ്സിറ്റികളും അവധി നല്‍കി.
 


പ്രധാന വാർത്തകൾ
 Top