27 September Sunday

‘ചെ’യുടെ സഖാവ്‌ പോമ്പോ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2019


ഹവാന
കോംഗോയിലും പിന്നീട്‌ ചെ ഗുവേര രക്തസാക്ഷിത്വം വരിച്ച ബൊളീവിയയിലും അദ്ദേഹത്തിനൊപ്പം പോരാടിയ ക്യൂബൻ പോരാളി ഹാരി വിയേഗാസ്‌ അന്തരിച്ചു. 81 വയസ്സുണ്ടായിരുന്ന അദ്ദേഹം പോമ്പോ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ചെയുമൊത്തുള്ള ഗറില്ലാ പോരാട്ടത്തിന്റെ അനുഭവങ്ങൾ എഴുതിയിട്ടുണ്ട്‌.

ചെയെയും സംഘത്തെയും ബൊളീവിയൻ സേന വളഞ്ഞപ്പോൾ അവരിൽനിന്ന്‌ രക്ഷപ്പെടാൻ സാധിച്ച അഞ്ചുപേരിൽ ഒരാളാണ്‌  പോമ്പോ. ഈ രണ്ട്‌ ക്യൂബക്കാരും ബൊളീവിയക്കാരുമായിരുന്നു മറ്റുള്ളവർ. 1968ൽ ക്യൂബയിൽ തിരിച്ചെത്തിയ  പോമ്പോ തുടർന്ന്‌ സൈന്യത്തിൽ പല സ്ഥാനങ്ങളും വഹിച്ചു. അംഗോളൻ ആഭ്യന്തരയുദ്ധത്തിൽ 75 മുതൽ 91വരെ ക്യൂബൻ ദൗത്യസംഘത്തിൽ അംഗമായിരുന്നു. ക്യൂബൻ വീരൻ എന്ന ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top