Deshabhimani

ഹമാസ്‌ തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 01:32 AM | 0 min read


ഗാസ സിറ്റി
​പലസ്‌തീൻ സായുധസംഘമായ ഹമാസിന്റെ പുതിയ തലവൻ യഹിയ സിൻവറെയും ഇസ്രയേൽ വധിച്ചു. കഴിഞ്ഞദിവസം ​ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ സിൻവർ കൊല്ലപ്പെട്ടതായി ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചതായി ഇസ്രയേൽ വിദേശമന്ത്രി പ്രതികരിച്ചു. ജൂലൈ 31ന്‌ ഇറാനിൽ വച്ച്‌ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്‌മയിൽ ഹനിയയുടെ പിൻഗാമിയായി ഹമാസ് തലപ്പത്ത് എത്തി മൂന്നാംമാസമാണ് സിൻവർ കൊല്ലപ്പെട്ടത്.  ഹമാസ്‌ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞദിവസത്തെ ആക്രമണത്തിൽ യഹിയ സിൻവറിനോട് സാമ്യമുള്ളയാൾ കൊല്ലപ്പെട്ടതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ഡിഎൻഎ പരിശോധന നടത്തുകയാണെന്ന്  ഇസ്രയേൽ സൈന്യം പ്രതികരിച്ചതിന് പിന്നാലെയാണ് വിദേശമന്ത്രി  സ്ഥിരീകരിച്ചത്‌.2023 ഒക്‌ടോബർ ഏഴിന്‌ ഇസ്രയേലിലേക്ക്‌ ഹമാസ്‌ നടത്തിയ ആക്രമണവുമായി ബന്ധപ്പട്ട്‌ സിൻവറിനെതിരെ അമേരിക്ക ക്രിമിനൽ കുറ്റം ചുമത്തിയിരുന്നു. 2017 ഫെബ്രുവരി മുതൽ ​ഗാസയിലെ ഹമാസിന്റെ സുപ്രധാന നേതാവാണ്. 1988ൽ രണ്ട് ഇസ്രയേലി സൈനികരെ വധിച്ച കേസിൽ 22 വർഷത്തോളം ഇസ്രയേലിൽ ജയിൽവാസം അനുഭവിച്ചിരുന്നു.അതേസമയം, വടക്കൻ ​ഗാസയിലെ ജ​ബലിയയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ കുട്ടികളടക്കം 28 പേർ കൂടി കൊല്ലപ്പെട്ടു.



deshabhimani section

Related News

0 comments
Sort by

Home