പോർട്ടോപ്രിൻസ് > പ്രതിഷേധങ്ങൾക്കൊടുവിൽ ഹെയ്തി പ്രധാനമന്ത്രി ജാക്ക്ഗൈ ലഫോൺടന്റ് രാജിവച്ചു. ഇന്ധനവില വർധിപ്പിച്ചതിനെ തുടർന്ന് രാജ്യത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് രാജിക്കത്ത് പ്രസിഡന്റ് ജൊവനൽ മോയ്സിന് സമർപ്പിച്ചത്. രാജി അംഗീകരിച്ചതായി പ്രസിഡന്റ് അറിച്ചു.
അന്താരാഷ്ട്ര നാണയനിധിയുമായുള്ള കരാറനുസരിച്ച് പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ വില 51 ശതമാനത്തോളം വർധിപ്പിക്കാനായിരുന്നു തീരുമാനം. പദ്ധതി നടപ്പാക്കിയതോടെ ഹെയ്തിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. ഏഴുപേർ കൊല്ലപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് വിലവർധന പിൻവലിച്ചു.