09 August Sunday

ഇത്യോപ്യയിൽ കലാപം: സമരഗായകൻ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

അഡിസ്‌ അബാബ > ഇത്യോപ്യയിലെ പ്രശസ്‌ത സമരഗായകൻ ഹചലു ഹണ്ടേസയെ വെടിവച്ചു കൊന്ന സംഭവത്തെത്തുടർന്നുണ്ടായ കലാപത്തിൽ പൊലീസ്‌ ഉദ്യോഗസ്ഥനടക്കം ഏഴുപേർ കൊല്ലപ്പെട്ടു. തലസ്ഥാനത്ത്‌ മൂന്നിടത്ത്‌ ബോംബ്‌ സ്‌ഫോടനമുണ്ടായി.

എത്ര പേർക്ക്‌ പരിക്കേറ്റെന്ന വിവരം ലഭ്യമല്ല. സമരത്തിൽ പങ്കെടുത്ത പ്രമുഖ ഒറോമോ ഗോത്രപ്രവർത്തകനായ ജാവർ മുഹമ്മദുൾപ്പെടെ 35 പേരെ അറസ്റ്റുചെയ്തു. വിവിധയിടങ്ങളിൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കി.

ഇത്യോപ്യയിലെ ഒറോമോ ഗോത്രക്കാരനായിരുന്ന ഹചലു തിങ്കളാഴ്‌ചയാണ്‌ കൊല്ലപ്പെട്ടത്‌.  അദ്ദേഹത്തിന്‌  വധഭീഷണി ഉണ്ടായിരുന്നു.  ഒറോമോ ഗോത്രത്തിന്റെ അവകാശങ്ങൾ ദേശീയ ശ്രദ്ധയിൽ എത്തിക്കുന്നതായിരുന്നു ഹചലുവിന്റെ പാട്ടുകൾ.

2018ൽ ഭരണമാറ്റത്തിനു കാരണമായ പ്രക്ഷോഭങ്ങളിൽ സജീവമായിരുന്നു. ആ സമരത്തെ തുടർന്നാണ്‌ അബിയ്‌ അഹമ്മദ്‌ പ്രധാനമന്ത്രി സ്ഥാനത്ത്‌ എത്തിയത്‌. കഴിഞ്ഞവർഷം അബിയ്‌ക്ക്‌ സമാധാനത്തിന്‌ നൊബേൽ പുരസ്‌കാരവും ലഭിച്ചു. ഹചലുവിന്റെ കൊലപാതകം  ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റവാളികളെ പിടികൂടുമെന്നും അബിയ്‌ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top