21 March Thursday

എച്ച‌് വൺ വിസ നിബന്ധനകളില്‍ മാറ്റംവരും

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

വാഷിങ്ടൺ > എച്ച് വൺ ബി വിസ നിബന്ധനകളിൽ മാറ്റം വരുത്താനൊരുങ്ങി അമേരിക്ക. നിബന്ധനകളില്‍ ഇളവ് വരുത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. നിലവിൽ എച്ച് വൺ വിസയിൽ അമേരിക്കയിലെത്തിയവർക്ക് അവരുടെ താമസത്തിനും ജോലിക്കും കൂടുതൽ ഉറപ്പ് നൽകുന്നതാണ് മാറ്റങ്ങൾ. മാറ്റങ്ങൾ ഉടനുണ്ടാകും. പ്രതിഭാധനർക്കും തൊഴിൽ നൈപുണ്യമുള്ളവർക്കും അമേരിക്കയിൽ കൂടുതൽ അവസരങ്ങൾ‌ ഒരുക്കുവാനും മാറ്റങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്, ട്രംപ് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top