13 August Saturday

കൊളംബിയ രണ്ടാംവട്ട വോട്ടെടുപ്പിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 31, 2022

ഗസ്‌റ്റാവോ പെട്രോ videograbbed image


ബൊഗോട്ട
കൊളംബിയയിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനായി ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ ഇടതു സ്ഥാനാർഥി ഗസ്റ്റാവോ പെട്രോ മുന്നിൽ. വോട്ടെണ്ണൽ 99.9 ശതമാനം പൂർത്തിയായപ്പോൾ 40.3 ശതമാനം വോട്ടാണ്‌ പെട്രോയ്ക്ക്‌ ലഭിച്ചത്‌. എതിർ സ്ഥാനാർഥി റൊഡോൾഫോ ഹെർണാണ്ടസിന്‌ 28.2 ശതമാനം വോട്ട്‌ ലഭിച്ചു.

പതിറ്റാണ്ടുകളായി തീവ്രവലതുപക്ഷം ഭരണംനിലനിന്ന രാജ്യത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ മുന്നേറ്റമാണ് ഉണ്ടായത്. എന്നാല്‍ ആര്‍ക്കും 50 ശതമാനം വോട്ട്‌ നേടാനാകാത്തതിനാൽ രാജ്യം ജൂൺ 19ന്‌ രണ്ടാംവട്ട വോട്ടെടുപ്പിലേക്ക്‌ നീങ്ങും. മുൻ ഗറില്ല പോരാളികൂടിയായ ഹിസ്‌റ്റോറിക്കൽ പാക്ട്‌ സ്ഥാനാർഥി പെട്രോ വിജയിക്കുമെന്ന്‌ അഭിപ്രായസർവേകൾ പ്രവചിച്ചിരുന്നു. മധ്യ വലതുപക്ഷ സ്ഥാനാർഥി ഫെഡറികോ ഗട്ടിറെസ്‌ രണ്ടാമതെത്തുമെന്ന പ്രവചനം പക്ഷേ അസ്ഥാനത്തായി. വോട്ടെടുപ്പിൽ മൂന്നാംസ്ഥാനത്തെത്തിയ ഗട്ടിറെസ്‌ രണ്ടാംവട്ട വോട്ടെടുപ്പില്‍  ഹെർണാണ്ടസിന്‌ പിന്തുണ പ്രഖ്യാപിച്ചതായാണ്‌ വിവരം.
ആകെ 3.9 കോടി വോട്ടർമാരിൽ 2.1 കോടിപ്പേർ ഞായറാഴ്ച സമ്മതിദാനാവകാശം വിനിയോഗിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top