29 October Thursday

ഗ്രെറ്റയും സംഘവും മെർക്കലിനെ കണ്ടു

വെബ് ഡെസ്‌ക്‌Updated: Friday Aug 21, 2020


ബെർലിൻ  
കാലാവസ്ഥാ വ്യതിയാനം തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവ പരിസ്ഥിതി പ്രവർത്തകർ ജർമൻ ചാൻസലർ ആംഗല മെർക്കലിനെ കണ്ടു.

സ്വീഡിഷ്‌ കൗമാരക്കാരി ഗ്രെറ്റ ത്യൂൺബർഗ്‌, ജർമനിയിലെ ലൂയിസ നൂബർ, ബെൽജിയത്തിൽനിന്നുള്ള അനൂന ഡെ വീവർ വാൻഡർ ഹൈഡൻ തുടങ്ങിയവരാണ്‌  മൂന്ന്‌  മണിക്കൂറോളം നീണ്ട ചർച്ചയിൽ പങ്കെടുത്തത്‌.

കാലാവസ്ഥാ വ്യതിയാനവും  ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും കുറയ്‌ക്കാൻ സർക്കാരുകൾ കാര്യമായ നടപടികളെടുക്കുന്നില്ലെന്ന്  ഇവർ പറഞ്ഞു. ഇതു  സംബന്ധിച്ച്‌ ലോകനേതാക്കൾക്ക്‌ കത്തെഴുതിയിരുന്നു. കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗ്രെറ്റയുടെ  "ഫ്രൈഡെയ്‌സ് ഫോർ ഫ്യൂച്ചർ'  റാലികൾ നിർത്തിവച്ചിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top