23 November Saturday

ഗ്രേറ്റ ത്യുൺബർഗിന്‌ ബദൽ നൊബേൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2019

സ്‌റ്റോക്‌ഹോം >  സ്വീഡിഷ്‌ കൗമാരക്കാരി ഗ്രേറ്റ ത്യുൺബർഗിന്‌ റൈറ്റ്‌ ലൈവ്‌ലിഹുഡ്‌ പുരസ്കാരം. അടിയന്തര കാലാവസ്ഥാ നടപടികൾക്കായി രാഷ്ട്രീയത്തിൽ ചെലുത്തുന്ന പ്രചോദനത്തിനാണ്‌ ബദൽ നൊബേൽ എന്ന്‌ അറിയപ്പെടുന്ന സ്വീഡിഷ്‌ മനുഷ്യാവകാശ പുരസ്കാരത്തിന്‌ ഗ്രേറ്റ അർഹയായത്‌.

 സഹ്‌റാവി മനുഷ്യാവകാശ പ്രവർത്തക ആമിനാത്തൂ ഹൈദർ, ചൈനയിൽനിന്നുള്ള അഭിഭാഷക ഗുവോ ജിയാൻമീ എന്നിവരാണ്‌ അവാർഡിന്‌ അർഹരായ മറ്റു രണ്ടുപേർ. കാലാവസ്ഥാ ദുരന്തങ്ങളോട്‌ തോറ്റുകൊടുക്കാത്ത ഗ്രേറ്റയുടെ നിശ്ചയദാർഢ്യം ലക്ഷക്കണക്കിനു കൗമാരക്കാരെ പരിസ്ഥിതിക്കായി ശബ്ദമുയർത്താൻ പ്രചോദിപ്പിച്ചെന്ന്‌ റൈറ്റ്‌ ലൈവ്‌ലിഹുഡ്‌ ഫൗണ്ടേഷൻ പ്രസ്താവനയിൽ പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top