26 June Wednesday

സമാധാനത്തിനുള്ള നൊബേൽ നാമനിർദ്ദേശ പട്ടികയിൽ പതിനഞ്ചുകാരി

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

കഴിഞ്ഞ ആഗസ്തിലാണ‌് സ്വീഡിഷ് പാർലമെന്റ‌് ബിൽഡിങ്ങിന് പുറത്ത‌് ഒരു സമരം നടന്നത‌്.  ഗ്രേതാ തൻബർഗ്ഗ് എന്ന പതിനഞ്ചുകാരി കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട‌് പാർലമെന്റ‌് ബിൽഡിങ്ങിന് മുമ്പിൽ സമരം സംഘടിപ്പിച്ചു. ഇന്ന‌് ആ പതിനഞ്ചുകാരിയെ തേടിയെത്തിയിരിക്കുന്നത‌് സമാധാനത്തിനുള്ള നൊബേൽ നാമനിർദ്ദേശമാണ‌്.



അന്ന‌് ആ സമരത്തിൽ നിന്നും അവളുടെ മാതാപിതാക്കൾ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ പിൻമാറാൻ തയ്യാറായിരുന്നില്ല. പാർലമെന്റ‌് ബിൽഡിങ്ങിന് പുറത്ത‌് കയ്യിൽ ബാനറുമായി നിന്ന ആ  പതിനഞ്ചുകാരിയെ കണ്ടവരെല്ലാം കൗതുകവും ആശ്ചര്യവുമാണ‌് പ്രകടിപ്പിച്ചത‌്. എന്നാൽ എട്ട് മാസങ്ങൾക്ക് ശേഷം അവൾ മുന്നോട്ടുവെച്ച ആശയങ്ങൾ ഏറ്റെടുത്തത‌് 105 രാജ്യങ്ങളിലാണ‌്.



കാലാവസ്ഥ വ്യതിയാനത്തിനെതിരെ മുഖംതിരിഞ്ഞ‌് നിൽക്കുന്ന ഭരണകൂടത്തിനെതിരെ നിരവധിയായ സമരങ്ങളും പ്രതിഷേധങ്ങളും വിവിധ രാജ്യങ്ങളിൽ നടക്കുന്നതിനിടയിലാണ‌് ഗ്രേതാ തുൻബർഗ്ഗിനെ തേടി ഇൗ അംഗീകാരം എത്തുന്നത‌്.

അവാർഡ് ലഭിച്ചാൽ ഏറ്റവും പ്രായം കുറഞ്ഞ സമാധാന നൊബേൽ പുരസ്കാര ജേതാവാകും ഗ്രേതാ തൻബർഗ്ഗ്. 17 വയസ്സിൽ പുരസ്കാരം ലഭിച്ച മലാല യൂസഫ്സായ് ആണ് ഇതിനു മുൻപ് പ്രായം കുറഞ്ഞ സമാധാന നൊബേൽ പുരസ്‌കാര ജേതാവ്. ഒക്ടോബർ മാസത്തിലാണ് നൊബേൽ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. അവാർഡ് വിതരണം ഡിസംബർ മാസത്തിൽ നടക്കും. 301 നോമിനേഷനുകളാണ് ഇത്തവണ നൊബേൽ പട്ടികയിൽ ഉള്ളത്.
 


പ്രധാന വാർത്തകൾ
 Top