12 September Thursday

ഏതൻസിൽ കാട്ടുതീ പടരുന്നു; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

സ്ക്രീൻഷോട്ട്

ഏതൻസ് > ​ഗ്രീസ് തലസ്ഥാനമായ ഏതൻസിൽ കാട്ടുതീ ആളിപ്പടരുന്നു. ആയിരക്കണക്കിന് പേരെ പ്രദേശത്തുനിന്ന് മാറ്റിപ്പാർപ്പിച്ചു. ഏതൻസിൻ നിന്നും 32 കിലോ മീറ്റർ വടക്കു മാറി മൗണ്ട് പെന്റലിക്കണിലാണ് കാട്ടുതീ ആളിപ്പടർന്നത്. ഇന്നലെയാണ് പ്രദേശത്ത് കാട്ടുതീ പടർന്നു പിടിച്ചത്. 700 അ​ഗ്നിരക്ഷാ സേനാം​ഗങ്ങളും 30 എയർക്രാഫ്റ്റുകളും തീയണയ്ക്കുന്നതിന് രം​ഗത്തുണ്ട്.

തീ ഇപ്പോൾ നിയന്തണവിധേയമാണെന്നാണ് വിവരം. പ്രദേശത്തു നിന്ന് ഒഴിപ്പിച്ചവരെ താൽക്കാലികമായി താമസിപ്പിക്കാൻ വടക്കൻ ഏതൻസിലുള്ള ഒളിമ്പിക് സ്റ്റേഡിയമടക്കം തുറന്നിട്ടുണ്ട്. ഒരു അ​ഗ്നിരക്ഷാസേനാം​ഗമടക്കം 13 പേരെ ശാരീരിക ബു​ദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിവരമുണ്ട്. മാരത്തോൺ ടൗണിൽ നിന്നടക്കം ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top