02 October Monday

ഗോതബായ 24ന്‌ ലങ്കയിലെത്തുമെന്ന് റിപ്പോര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022


കൊളംബോ
നാടുവിട്ട മുൻ ശ്രീലങ്കൻ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ 24ന്‌ ശ്രീലങ്കയില്‍ തിരികെയെത്തുമെന്ന് റിപ്പോര്‍ട്ട്. ശ്രീലങ്കയിലെ മുൻ അംബാസഡറും രജപക്‌സെയുടെ ബന്ധുവുമായ ഉദയംഗ വീരതുംഗയാണ്‌ ഇക്കാര്യം അറിയിച്ചത്‌. മിഗ്‌ വിമാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കോടതിയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.

കഴിഞ്ഞ ജൂലൈ ഒമ്പതിനാണ്‌ ജനകീയ പ്രക്ഷോഭത്തെതുടർന്ന്‌ ഗോതബായ രജപക്‌സെ മാലദ്വീപിലേക്കും അവിടെനിന്ന്‌ സിംഗപ്പുരിലേക്കും കടന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top