06 October Thursday

ഗോതബായ 
ബാങ്കോക്കില്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022


സിംഗപ്പുർ
വ്യാഴാഴ്ച സന്ദർശന കാലാവധി അവസാനിച്ചതോടെ ശ്രീലങ്കയുടെ മുൻ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ സിംഗപ്പുരിൽനിന്ന്‌ തായ്‌ലൻഡിലെത്തി. പ്രത്യേകവിമാനത്തില്‍ സിം​ഗപ്പൂരില്‍ നിന്നും ബാങ്കോക്കിലെ വിമാനത്താവളത്തില്‍ അദ്ദേഹം എത്തിയെന്നാണ് റിപ്പോർട്ട്.

ഹ്രസ്വ സന്ദർശനത്തിനാണ്‌ ഗോതബായ എത്തുന്നതെന്നും താമസകാലയളവിൽ തായ്‌ലൻഡിൽ രാഷ്ട്രീയ പരിപടികൾ നടത്തില്ലെന്ന്‌ ഉറപ്പുനൽകിയതായും പ്രധാനമന്ത്രി പ്രയൂത്‌ ചനോച വ്യക്തമാക്കി. മറ്റൊരു രാജ്യത്ത്‌ സ്ഥിരം അഭയം ഒരുക്കാൻ ഗോതബായ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗോതബായക്ക്‌ പരമാവധി 90 ദിവസം തായ്‌ലൻഡിൽ കഴിയാനുള്ള അനുമതിയാണുള്ളത്‌. ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭത്തെതുടർന്ന്‌ നിൽക്കക്കള്ളി ഇല്ലാതായതോടെയാണ്‌ ഗോതബായ ജൂലൈ 13ന്‌ മാലദ്വീപിലേക്കും അവിടെനിന്ന്‌ സിംഗപ്പുരിലേക്കും കടന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top