14 December Saturday

ശ്രീലങ്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഗോതബായ രജപക്‌സെ വിജയിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

കൊളംബോ > ശ്രീലങ്കയിൽ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാർഥി ഗോതബായ രജപക്‌സെ വിജയിച്ചു. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനും  മുന്‍ പ്രതിരോധ സെക്രട്ടറിയും കൂടിയായ ഗോതാബായ രാജപക്സെ 48.2 ശതമാനം വോട്ടുകള്‍ നേടിയാണ് വിജയിച്ചത്‌. ഭരണകക്ഷിയായ യുഎൻപിയുടെ സ്ഥാനാർഥി സജിത്‌ പ്രേമദാസയെയാണ്‌ ഗോതബായ പരാജയപ്പെടുത്തിയത്‌. ഇടതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ അണുര കുമാര ദിസ്സനായകെയാണ് മൂന്നാം സ്ഥാനത്തുള്ളത്. 4.69 ശതമാനം വോട്ടാണ്‌ അണുരയ്‌ക്ക്‌ നേടാനായത്‌.

ശനിയാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനിടെ വടക്കുപടിഞ്ഞാറൻ ശ്രീലങ്കയിൽ മുസ്ലിംവോട്ടർമാർ സഞ്ചരിച്ച രണ്ട്‌ ബസുകൾക്കുനേരെ വെടിവയ്‌പും കല്ലേറും ഉണ്ടായതടക്കം ചില അക്രമസംഭവങ്ങളുടെ വാർത്തയുണ്ട്‌. ആളപായമുള്ളതായി റിപ്പോർട്ടില്ല. 1.6 കോടിയോളം വോട്ടർമാരുള്ള ശ്രീലങ്കയിൽ 35 സ്ഥാനാർഥികളാണ്‌  മത്സരിച്ചത്‌.  80 ശതമാനത്തോളം പേർ വോട്ട്‌ ചെയ്‌തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top