10 September Tuesday

സദാചാരത്തിന് വിരുദ്ധം: പാം സ്പ്രിങ്സിലെ മെർലിൻ മൺറോയുടെ വിഖ്യാത പ്രതിമ മാറ്റാൻ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

കലിഫോർണിയ > സദാചാരത്തിന് വിരുദ്ധമായതിനാൽ പ്രശസ്ത നടി മെർലിൻ മൺറോയുടെ വിഖ്യാത പ്രതിമ മാറ്റാൻ തീരുമാനിച്ച് അധികൃതർ. ഡൗൺ ടൗൺ പാർക്കിലെ പാം സ്പ്രിങ് ആർട് മ്യൂസിയത്തിന് സമീപത്തായി വച്ചിരിക്കുന്ന പ്രതിമയാണ് മാറ്റുന്നത്. പ്രതിമ സദാചാരത്തിന് വിരുദ്ധമാണെന്നും സ്കൂൾ കുട്ടികളടക്കം വരുന്ന പാർക്കിൽ ഈ പ്രതിമ വയ്ക്കുന്നത് മറ്റ് പ്രശ്നങ്ങൾക്ക് കാരണമാകുമെന്നുമുള്ള പ്രദേശവാസികളുടെയും ജനങ്ങളുടെയും പരാതിയെത്തുടർന്നാണ് പ്രതിമ മാറ്റാൻ തീരുമാനിച്ചത്. പാർക്കിൽ തന്നെ മറ്റൊരിടത്തേക്ക് പ്രതിമ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.

വിഖ്യാത നടി മെർലിൻ മൺറോയുടെ 26 അടി ഉയരമുള്ള പ്രതിമയാണ് പാം സ്പ്രിങ്ങിലുള്ളത്. മെർലിന്റെ പ്രശസ്ത ചിത്രമായ ദ സെവൻ ഇയർ ഇച്ചി (1955) ലെ ഐക്കോണിക് സ്കർട്ട് രം​ഗത്തിന്റെ പ്രതിമയാണ് പാർക്കിൽ സ്ഥാപിച്ചിട്ടുള്ളത്. കാറ്റിൽ പറക്കുന്ന വസ്ത്രവുമായി നിൽക്കുന്ന മെർലിൻ മൺറോയുടെ ചിത്രം ഏറെ പ്രശസ്തമായിരുന്നു. ഈ പ്രതിമയെയാണ് പാർക്കിൽ നിന്നും മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. ഫോറെവർ മെർലിൻ എന്ന് പേരിട്ടിരിക്കുന്ന ഭീമൻ ശിൽപ്പം സെവാർഡ് ജോൺസണാണ് രൂപകൽപ്പന ചെയ്തത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top