01 December Wednesday

യുഎസുമായുള്ള ബന്ധം പുനഃപരിശോധിക്കും: പാകിസ്ഥാന്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2013
ഇസ്ലാമാബാദ്: പാക് താലിബാന്‍ തലവന്‍ ഹക്കിമുള്ള മെഹ്സുദിനെ കൊലപ്പെടുത്തിയ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം പാകിസ്ഥാനിലെ സമാധാനീക്കം അട്ടിമറിക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമമാണെന്ന് പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍. അമേരിക്കയുമായുള്ള പാകിസ്ഥാന്റെ എല്ലാ സഹകരണ കരാറുകളും ഉഭയകക്ഷി ബന്ധവും പുനഃപരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നതതലയോഗത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഐക്യരാഷ്ട്രസഭയുള്‍പ്പെടെ അന്താരാഷ്ട്രവേദിയില്‍ പാകിസ്ഥാന്‍ പ്രശ്നം ഉന്നയിക്കും. അമേരിക്കയുമായുള്ള ഉഭയകക്ഷിബന്ധം പുനഃപരിശോധിക്കാന്‍ ദേശീയസുരക്ഷാ ചുമതലയുള്ള മന്ത്രിസമിതി ഉടന്‍ചേരും. ലണ്ടനിലുള്ള പ്രധാനമന്ത്രി നവാസ് ഷെറീഫ് മടങ്ങി എത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. പാക് താലിബാന്‍ നേതാക്കളുമായി ഒത്തുതീര്‍പ്പുചര്‍ച്ചയ്ക്ക് മൂന്നംഗ മന്ത്രിസമിതിയെ നിയോഗിച്ചെന്നും ചൗധരി നിസാര്‍ അലിഖാന്‍ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top