കൂട്ടക്കുരുതിക്ക് അറുതിയില്ല
ഗാസ സിറ്റി
മധ്യഗാസയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ആറ് കുട്ടികളും അഞ്ച് സ്ത്രികളും ഉൾപ്പെടുന്നു. ബെയ്‌ത് ലാഹിയയിലെ ആശുപത്രിക്കുനേരെ നടന്ന ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടിരുന്നു. കമാൽ അദ്വാൻ ആശുപത്രിയിലേക്ക് കടന്നുകയറിയ ഇസ്രയേൽ സൈന്യം രോഗികളെ കവചമായി ഉപയോഗിച്ചതായും ആംബുലൻസിനുനേരെ വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്.
ആക്രമണത്തെ തുടർന്ന് ആശുപത്രി ഒഴിഞ്ഞുപോകുകയാണെന്ന് യുഎൻ നിയമിച്ച മെഡിക്കൽ സംഘം അറിയിച്ചു. ഗാസയിലെ ശേഷിക്കുന്ന ആശുപത്രികളിലൊന്നായ കമാൽ അദ്വാനിൽ 66 ആരോഗ്യപ്രവർത്തകർ മാത്രമേ ശേഷിക്കുന്നുള്ളു.
അതിനിടെ ബന്ദികളെ വിട്ടുകിട്ടാനുള്ള ചർച്ചകൾ പുനരാരംഭിക്കുവാനായി ശതകോടീശ്വരനും ട്രംപിന്റെ അടുത്ത അനുയായിയുമായ ഇലോൺ മസ്കിനെ ബന്ധപ്പെട്ട് ഇസ്രയേൽ പ്രസിഡന്റ്. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ വിട്ടുകിട്ടുന്നതിനുള്ള കരാർ രൂപീകരിക്കുവാൻ മസ്കിലൂടെ ട്രംപിനെ സമ്മർദ്ദം ചെലുത്താനാണ് നീക്കം. താൻ അധികാരമേറ്റെടുക്കുന്നതിനുമുമ്പ് മുഴുവൻ ബന്ദികളെയും വിട്ടുനൽകിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
0 comments