10 September Tuesday

തെക്കൻ ഗാസയിൽ കുടിയൊഴിപ്പിച്ചത്‌ 75,000 പേരെ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024


ഗാസ സിറ്റി
തെക്കൻ ഗാസയിൽനിന്ന്‌ ദിവസങ്ങൾക്കിടെ ഇസ്രയേൽ സൈന്യം നിർബന്ധിതമായി കുടിയൊഴിപ്പിച്ചത്‌ 75,000 പേരെയെന്ന്‌ യുഎൻ. ഹമാസിന്റെ പുതിയ നേതാവ്‌ യഹിയ സിൻവർ ഒളിവിലുണ്ടെന്ന്‌ ആരോപിച്ചാണ്‌ ഖാൻ യൂനിസ്‌ ഉൾപ്പെടെയുള്ള തെക്കൻ മേഖല ഒഴിപ്പിക്കുന്നത്‌. പത്തുമാസത്തിനിടെ മുനമ്പിൽ 39,790 പേരെയാണ്‌ ഇസ്രയേൽ കൊന്നൊടുക്കിയത്‌. കഴിഞ്ഞ ദിവസം ഗാസ സിറ്റിയിലെ സ്കൂളിൽ ബോംബിട്ട്‌ 110 പേരെ കൊലപ്പെടുത്തി. അഭയാർഥി കേന്ദ്രമായ സ്കൂളിൽ നടത്തിയ ആക്രമണത്തെ അമേരിക്കൻ വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസടക്കം ലോകനേതാക്കൾ അപലപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top