06 October Sunday

​ഗാസ സ്കൂളിൽ ഇസ്രയേൽ ബോംബാക്രമണം: ആറ് യുഎൻ ഉദ്യോ​ഗസ്ഥരുൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

ഗാസ സിറ്റി > മദ്ധ്യ ​ഗാസയിൽ യുഎൻ സ്‌കൂളിന് നേരെ ഇസ്രയേൽ ബോംബാക്രമണം. ആക്രമണത്തിൽ ആറ് യുഎൻ ഉദ്യോ​ഗസ്ഥരുൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. ഇന്നലെയാണ് നു​സൈറത്ത് അഭയാർത്ഥി ക്യാമ്പുകളിലൊന്നായ അൽ-ജൗനി സ്‌കൂളിന് നേരെ ആക്രമണം നടന്നത്.

മദ്ധ്യ ​ഗാസയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി യുഎൻ ഏജൻസിയുടെ നേതൃത്വത്തിൽ സ്കൂളിലൊരുക്കിയ അഭയാർഥി ക്യാമ്പിൽ 12,000 പേരാണ് ഉള്ളത്. ക്യാമ്പിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ​ഗാസയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ 11 മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് സ്‌കൂൾ ആക്രമിക്കപ്പെടുന്നത്.

​ഗാസയിൽ നടക്കുന്ന സംഭവങ്ങൾ അം​ഗീകരിക്കാനാകില്ലെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടറസ് പ്രതികരിച്ചു. ഇസ്രയേൽ വ്യോമാക്രമണങ്ങളെയും ഭൂഗർഭ ഓപ്പറേഷനുകളെയും തുടർന്ന് ഭൂരിഭാഗം താമസക്കാരും വീടുകളിൽ നിന്ന് പലായനം ചെയ്തു. യുഎൻ പലസ്തീൻ ദുരിതാശ്വാസ ഏജൻസിയായ അൻവ്ര ഗാസയിലുടനീളമുള്ള സ്കൂളുകളെ അഭയാർഥി ക്യാമ്പുകളാക്കി മാറ്റിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top