ജി 20 ഉച്ചകോടി നാളെമുതൽ ബ്രസീലിൽ
ബ്രസീലിയ
ജി 20 രാജ്യങ്ങളുടെ ഉച്ചകോടി 18, 19 തീയതികളിൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കും. ബ്രസീലിനാണ് ഇത്തവണ ഉച്ചകോടിയുടെ അധ്യക്ഷപദവി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈന പ്രസിഡന്റ് ഷി ജിൻ പിങ്, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങിയവർ പങ്കെടുക്കും. വിവിധ രാഷ്‌ട്രത്തലവൻമാർ എത്തുന്നതിന്റെ ഭാഗമായി സുരക്ഷ ശക്തമാക്കി. സമ്മേളനത്തിനിടെ ഷി ജിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്‌ച നടത്തിയേക്കും.
0 comments