Deshabhimani

ഭാര്യയെ ബലാല്‍സംഗം ചെയ്യാന്‍ അപരിചിതരെ കൂട്ടുപിടിച്ചു, നിയമാവലിയുണ്ടാക്കി; ഭര്‍ത്താവ് അറസ്റ്റില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 04, 2024, 01:54 PM | 0 min read

പാരിസ്> മയക്കുമരുന്ന് നൽകി ഭാര്യയെ ബലാത്സംഗം ചെയ്യാൻ അപരിചിതരെ കൂട്ടുപിടിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ ഭർത്താവിനെതിരെയുള്ള വിചാരണ തുടരുന്നു. ഫ്രാൻസിലെ 71 കാരനായ ഡൊമിനിക് പെലിക്കോട്ട് ആണ് ഭാര്യ ജിസേൽ പെലിക്കോട്ടിനെ ബലാത്സം​ഗം ചെയ്യാൻ അപരിചിതരെ ക്ഷണിച്ചതിന് അറസ്റ്റിലായത്. ഭാര്യയെ ബലാത്സം​ഗം ചെയ്യാൻ വരുന്നവർക്ക് പാലിക്കേണ്ട ചില നിയമങ്ങളുടെ ഒരു പട്ടികയും ഇയാൾ നൽകിയിരുന്നു.

ജിസേലിന്റെ ഭക്ഷണത്തിലാണ് ഇയാൾ മയക്കുമരുന്ന് കലർത്തിയിരുന്നത്. അതിനു ശേഷം അവരെ ആക്രമിക്കാൻ ഓൺലൈനിൽ കണ്ടുമുട്ടിയ അപരിചിതരെ ക്ഷണിക്കും. കുറഞ്ഞത് 92 ലൈംഗികാതിക്രമങ്ങൾ നടത്തിയ 72 പുരുഷന്മാരെ പോലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. കുറ്റവാളികൾ 26 നും 74 നും ഇടയിൽ പ്രായമുള്ളവരാണ്.

ജിസേലിനെ ഉണർത്തുകയോ അവളെ പീഡിപ്പിക്കുമ്പോൾ സംശയം ജനിപ്പിക്കുകയോ ചെയ്യാതിരിക്കാൻ പുരുഷന്മാർ പാലിക്കേണ്ട ചില നിയമങ്ങൾ ഭർത്താവ് നൽകിയിരുന്നു. ആഫ്റ്റർ ഷേവ് ഉപയോഗിക്കരുതെന്നും സിഗരറ്റിൻ്റെ ഗന്ധം ഉണ്ടാകരുതെന്നും നഖം വെട്ടാനും അവരോട് ആവശ്യപ്പെട്ടിരുന്നു.

കാറുകൾ വീടിന്റെ പരിസരത്തുനിന്നു മാറ്റി നിർത്താനും അടുക്കളയിൽ വസ്ത്രം അഴിച്ച് അടുക്കളയിൽ വെക്കാനും അക്രമികൾക്ക് നിർദ്ദേശം നൽകിയിരുന്നു. പെട്ടെന്ന് ഇറങ്ങിയോടേണ്ടി വന്നാൽ വസ്ത്രം കിടപ്പുമുറിയിൽ ആകാതിരിക്കാനായിരുന്നു ഇത്. ആക്രമണത്തിനിടെ ജിസേലലിനെ ഉണർത്താതിരിക്കാൻ ഭർത്താവ് അക്രമികളുടെ തണുത്ത കൈകൾ ചൂടുവെള്ളത്തിൽ കഴുകുകയും ചെയ്തിരുന്നു.

കുറ്റകൃത്യങ്ങൾ പുറത്തുവന്നത്:


ആദ്യത്തെ ലൈംഗികാതിക്രമമുണ്ടയത് 2011ലാണ്. ഏകദേശം 10 വർഷത്തോളം ഇത് തുടർന്നു. 2020ൽ സ്ത്രീകളുടെ വസ്ത്രത്തിനടിയിൽ നിന്നും ചിത്രമെടുത്തതിന് ഡൊമിനിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് കുറ്റകൃത്യങ്ങൾ പുറത്തായത്. അന്വേഷണത്തിൽ, ബലാത്സംഗത്തിൻ്റെ തെളിവുകൾ കണ്ടെത്തുകയും ഒരു പതിറ്റാണ്ടായി അനുഭവിച്ച പീഡനത്തെക്കുറിച്ച് ജിസേലിനെ അറിയിക്കുകയും ചെയ്തു.

ഡൊമിനിക്കിനെ കൂടാതെ 51 പുരുഷന്മാരെ ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞു. പ്രോസിക്യൂട്ടർമാർ പറയുന്നതനുസരിച്ച്, ഭർത്താവും ബലാത്സംഗത്തിൽ പങ്ക് ചേർന്നിരുന്നു. മറ്റ് പുരുഷന്മാരെ "നിന്ദ്യമായ ഭാഷ" ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നികൃഷ്ടമായ ഈ പ്രവൃത്തികൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. പണം കൈമാറ്റം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

കമ്പനി മേധാവി, പത്രപ്രവർത്തകൻ, അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ, ഫോർക്ക് ലിഫ്റ്റ് ഡ്രൈവർ എന്നിവരുൾപ്പെടെ വിവിധ പ്രായത്തിലും തൊഴിലുകളിലുമുള്ള ആളുകൾ ബലാത്സം​ഗകരിലുണ്ട്. അവരിൽ വിവാഹിതരും അവിവാഹിതരും വിവാഹമോചിതരും ഉൾപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home