14 November Thursday

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം ; സഭ മാപ്പുപറയണമെന്ന്‌ മാർപാപ്പ

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024


ബ്രസൽസ്‌> കുട്ടികൾക്കെതിരായി നടന്ന ലൈംഗികാതിക്രമങ്ങൾ തീരാക്കളങ്കമാണെന്നും കത്തോലിക്കാ സഭ മാപ്പുപറയണമെന്നും ഫ്രാൻസിസ്‌ മാർപാപ്പ. ത്രിദിന സന്ദർശനത്തിനായി ബെൽജിയത്തിലെത്തിയ അദ്ദേഹം രാജകൊട്ടാരമായ ലെയ്‌കൻ പാലസിൽ നടന്ന ചടങ്ങിനിടെയാണ്  ഇക്കാര്യം പറഞ്ഞത്‌. ബെൽജിയത്തില്‍ വൈദികരുടെ ലൈം​ഗികാതിക്രമത്തിനിരയായവരുമായി മാര്‍പാപ്പ  ബ്രസൽസിൽ കൂടിക്കാഴ്ച നടത്തുന്നുമുണ്ട്‌. ഇത്തരം കുറ്റങ്ങൾ പൊറുക്കപ്പെടില്ലെന്നും മാർപാപ്പ വ്യക്തമാക്കി.

അവിവാഹിതരായ അമ്മമാരുടെ കുഞ്ഞുങ്ങളെ നിർബന്ധിതമായി ദത്തുനൽകുന്നുവെന്ന റിപ്പോർട്ടുകൾ ദുഃഖകരമാണെന്നും മാർപാപ്പ പറഞ്ഞു. ബെല്‍ജിയത്തില്‍1945–- 1980 കാലയളവിൽ 30,000 കുട്ടികൾ നിർബന്ധിതമായി ദത്തുനൽകപ്പെട്ടതായ വാർത്തകൾ പുറത്തുവന്നിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top