ബാഗ്ദാദ്
ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ ഇറാഖ് സന്ദർശനത്തിന് വെള്ളിയാഴ്ച തുടക്കം. പുലർച്ചെ അഞ്ചിന് വത്തിക്കാനിൽനിന്ന് പുറപ്പെടും. പകൽ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തിന് പ്രസിഡന്റിന്റെ ഔദ്യോഗിക ബംഗ്ലാവിൽ സ്വീകരണം നൽകും. നയതന്ത്രജ്ഞർ, മറ്റ് ഉദ്യോഗസ്ഥർ, ബിഷപ്പുമാർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.
ശനിയാഴ്ച നജാഫിലേക്ക് തിരിക്കുന്ന അദ്ദേഹം മതനേതാവ് ഗ്രാൻഡ് അയത്തൊള്ള സയ്യിദ് അലി അൽ ഹുസ്യാമി അൽ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് വിവിധ മതനേതാക്കളുമായി ചർച്ച നടത്താൻ നസിര്യയിലേക്ക് പോകും. വൈകിട്ട് ബാഗ്ദാദിൽ തിരിച്ചെത്തി സെന്റ് ജോസഫ് കത്തീഡ്രലിൽ കുർബാനയിൽ പങ്കെടുക്കും.
എട്ടുവരെ നീളുന്ന സന്ദർശനത്തിൽ വിവിധ വിഭാഗക്കാരുമായി ചർച്ച നടത്തും. ഇറാഖിലെ ക്രിസ്തുമത വിശ്വാസികൾക്ക് ആത്മവിശ്വാസം പകരാനും ഷിയ മുസ്ലിങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് സന്ദർശനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..