22 October Tuesday

ഫ്രാൻസിൽ കുടിയേറ്റക്കാരുടെ പ്രക്ഷോഭം; 37 പേര്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

പാരീസ‌് > ഫ്രാൻസിൽ തുടരാൻ അനുവദിക്കണമെന്ന‌് ആവശ്യപ്പെട്ട‌് പാരീസിലെ പുരാതന സ്‌മാരകമായ പാന്തിയോണിൽ  അതിക്രമിച്ചുകയറി  കുടിയേറ്റക്കാരുടെ പ്രക്ഷോഭം. 37 പേരെ പൊലീസ‌് അറസ്റ്റു ചെയ്‌തു. പടിഞ്ഞാറൻ ആഫ്രിക്കയിൽനിന്നുള്ള കുടിയേറ്റക്കാരായ ‘ബ്ലാക‌് വെസ്റ്റ‌്’ എന്ന സംഘടനയാണ‌് പ്രക്ഷോഭത്തിനു പിന്നിൽ.

പ്രധാനമന്ത്രി എഡ്വേർഡ‌് ഫിലിപ്പ‌ുമായി ചർച്ച നടത്തണമെന്നായിരുന്നു പ്രക്ഷോഭകാരികളുടെ ആവശ്യം. ‘ഫ്രഞ്ച‌് റിപ്പബ്ലിക്കിലെ, രേഖയില്ലാത്ത, ശബ്ദമില്ലാത്ത, മുഖമില്ലാത്തവർ’ എന്നാണ‌് പ്രക്ഷോഭകാരികൾ സ്വയംവിശേഷിപ്പിച്ചത‌്. പ്രകടനം നടത്തിയവരിൽ മുന്നൂറോളം ആളുകൾ ഉണ്ടായിരുന്നതായി പൊലീസ‌്  പറഞ്ഞു. പാന്തിയോണിൽ അതിക്രമിച്ചു കടന്നവരെ ഒഴിപ്പിച്ചെന്നും ചരിത്രസ്മാരകങ്ങളെ ബഹുമാനിക്കുന്ന രാജ്യമാണ‌് ഫ്രാൻസെന്നും പ്രധാനമന്ത്രി ട്വീറ്റ‌് ചെയ‌്തു.


പ്രധാന വാർത്തകൾ
 Top