16 August Tuesday

ഫ്രാന്‍സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്‌ : രണ്ടാം വട്ടം കുറഞ്ഞ പോളിങ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022


പാരിസ്
ഫ്രാന്‍സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ നിര്‍ണായകമായ രണ്ടാം വട്ടം വോട്ടെടുപ്പില്‍ ആദ്യ തവണയേക്കാള്‍ കുറഞ്ഞ പോളിങ്ങെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം രാവിലെ 11.30നാണ് വോട്ടെടുപ്പ് തുടങ്ങിയത്. 38.11 ശതമാനം പോളിങ്ങാണ് രാത്രി 8.30വരെ രേഖപ്പെടുത്തിയത്. ഗ്വാഡലൂപ്പയില്‍ മാക്രോണ്‍ മന്ത്രിസഭയിലെ സമുദ്രമന്ത്രി ജസ്റ്റിന്‍ ബെനിനെ സിറ്റിങ് സീറ്റില്‍ പരാജയപ്പെടുത്തി തീവ്രവലതുപക്ഷ സ്ഥാനാര്‍ഥി ക്രിസ്റ്റ്യന്‍ ബാപ്ടിസ്റ്റ് 58.65 ശതമാനം വോട്ടുനേടി വിജയിച്ചു. 12ന് നടന്ന ആദ്യവട്ട വോട്ടെടുപ്പില്‍ ഴാന്‍ ലൂക് മെലാന്‍ഷോ നയിക്കുന്ന ഇടതുപക്ഷ മുന്നണി 25.66 ശതമാനം വോട്ടുമായി വന്‍ മുന്നേറ്റം നടത്തിയിരുന്നു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഭരണമുന്നണിക്ക് 25.75 ശതമാനമായിരുന്നു വോട്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top