13 October Sunday

യൂട്യൂബ് മുൻ സിഇഒ സൂസൻ വുജു‌ക്സ്കി‌ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

വാഷിങ്ടൺ > യൂട്യൂബ് മുൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സൂസൻ വുജുക്സ്കി (56) അന്തരിച്ചു. ഏറെക്കാലം ​ഗൂ​ഗിളിന്റെ എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്നു. ശ്വാസകോശ അർബുദത്തെത്തെുടർന്ന് ചികിത്സയിലായിരുന്നു.  സൂസൻ വുജുക്സ്കിയുടെ പങ്കാളി ഡെന്നിസ് ട്രോപറാണ് മരണവാർത്ത പുറത്തുവിട്ടത്. ഗൂഗിളിൽ ആണ് വൊജിസ്കി കരിയർ തുടങ്ങിയത്. 1999 ഗൂഗിളിന്റെ ആദ്യത്തെ മാർക്കറ്റിങ് മാനേജരായി ചുമതല ഏറ്റു. 2014 യൂട്യൂബിന്റെ സിഇഒ ആയി ചുമതലയേറ്റ സൂസൻ 2023 വരെ പദവിയിൽ തുടർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top