23 August Friday

കള്ളപ്പണം വെളുപ്പിക്കൽ: പാകിസ്ഥാൻ മുൻ പ്രസിഡന്റ‌് സർദാരിയെ റിമാൻഡ‌്ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

ഇസ്ലാമാബാദ‌്> ശതകോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ പാകിസ്ഥാൻ മുൻ പ്രസിഡന്റ‌് ആസിഫ‌് അലി സർദാരിയെ 11 ദിവസത്തേക്ക‌് റിമാൻഡ‌്ചെയ‌്തു. 21ന‌് വീണ്ടും ഹാജരാക്കണമെന്ന‌് അക്കൗണ്ടബിലിറ്റി കോടതി ജഡ‌്ജി മുഹമ്മദ‌് അർഷദ‌് മാലിക‌് ഉത്തരവിട്ടു. 14 ദിവസത്തേക്ക‌് കസ്റ്റഡിയിൽ വേണമെന്നാണ‌് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടത‌്. 

പരിചാരകൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ജയിലിൽ അനുവദിക്കണമെന്ന‌് സർദാരി ഹർജി നൽകി. ആഭ്യന്തരമന്ത്രി ഐജാസ‌് ഷായാണ‌് തന്നെ അറസ്റ്റ‌്ചെയ്യാൻ ഉത്തരവിട്ടതെന്ന‌് സർദാരി മാധ്യമങ്ങളോട‌് പറഞ്ഞു.
ഇസ്ലാമാബാദ‌് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന‌ാണ‌് തിങ്കളാഴ‌്ച സർദാരിയെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ‌്ചെയ‌്തത‌്. സർദാരിയും സഹോദരി ഫര്യാൽ തൽപൂറും ചേർന്ന‌് വ്യാജ ബാങ്ക‌് അക്കൗണ്ടുകളിലൂടെ അനധികൃത ഫണ്ടുകൾ പാകിസ്ഥാനിലേക്ക‌് കടത്തിയെന്നാണ‌് കണ്ടെത്തൽ.


പ്രധാന വാർത്തകൾ
 Top