11 July Saturday

മെഡിക്കൽ റിപ്പോർട്ട്‌: ‘ഫ്ലോയിഡിനെ കൊന്നതുതന്നെ’‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

വാഷിങ്‌ടൺ
അമേരിക്കയിൽ വൻപ്രതിഷേധങ്ങൾക്കിടയാക്കിയ ജോർജ് ഫ്ലോയിഡിന്റെ മരണം കൊലപാതകമെന്ന്‌ മെഡിക്കൽ റിപ്പോർട്ട്‌. പൊലീസ്‌ ഉദ്യോഗസ്ഥൻ കഴുത്തിൽ കാൽമുട്ട്‌ അമർത്തി നിന്നപ്പോൾ‌ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ഓക്‌സിജന്റെയും അളവ്‌ കുറയുകയുംചെയ്‌തു. ഇതാണ്‌ മരണകാരണം. ഫ്ലോയിഡിന്‌ ഹൃദയസംബന്ധമായ മറ്റ്‌ രോഗങ്ങൾ ഉള്ളതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താനായില്ല. ഫ്ലോയിഡ്‌ മരിച്ചത്‌ ഹൃദ്‌രോഗം മൂലമാണെന്ന്‌ പ്രസിഡന്റ്‌ ട്രംപ്‌ പറഞ്ഞിരുന്നു.

അതേസമയം, സ്വന്തം നിലയിൽ ഫ്ലോയിഡിന്റെ കുടുംബം പോസ്റ്റ്‌മോർട്ടം നടത്തിച്ചതോടെ ഔദ്യോഗിക റിപ്പോർട്ടിൽ കണ്ടെത്തിയതിനേക്കാൾ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഇതോടെ പൊലീസ്‌ ഉദ്യോഗസ്ഥനെതിരെ ചുമത്തിയ കേസ്‌ കൊലപാതകക്കുറ്റമാക്കണമെന്നും ആവശ്യമുയർന്നു.‌

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top